ശബരിമല: യുവതികളെ എത്തിക്കാൻ സർക്കാർ മുൻകൈ എടുത്തേക്കില്ല -വെള്ളാപ്പള്ളി

ചേർത്തല: ശബരിമല യുവതീ പ്രവേശനം സംബന്ധിച്ച പുനഃപരിശോധനാ ഹരജികൾ വിശാല ബെഞ്ചിന് കൈമാറിയ സുപ്രീംകോടതി വിധിയിൽ സ ന്തോഷമുണ്ടെന്ന് എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. അന്തിമ വിധി വന്നാലെ അത് ആഘോഷിക്കാൻ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു.

അന്തിമ വിധി വരുന്നതു വരെ വിശ്വാസികളായ യുവതികൾ ശബരിമലക്ക് പോവില്ലെന്നാണ് കരുതുന്നത്. യുവതികളെ ഇത്തവണ എത്തിക്കാൻ സർക്കാർ മുൻകൈ എടുക്കുമെന്ന് കരുതുന്നില്ല. വിശാല ബെഞ്ചിന് വിട്ടതോടെ പഴയ വിധി സ്റ്റേ ചെയ്തിതിന് തുല്യമാണെന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു.

Full View

ശബരിമലയിൽ യുവതീ പ്രവേശനത്തിന് താൻ എതിരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സുപ്രീംകോടതി വിധിയെ എൻ.എസ്.എസ് സ്വാഗതം ചെയ്തു. വിശ്വാസത്തിന്‍റെയും വിശ്വാസി സമൂഹത്തിന്‍റെയും വിജയമായി വിധിയെ കാണുന്നുവെന്ന് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ വ്യക്തമാക്കി.

Tags:    
News Summary - Vellappally Natesan React to Sabarimala Verdict -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.