വെള്ളാപ്പള്ളി നടേശൻ എൻജി.​ കോളജിലെ​ അക്രമം: ഒമ്പത്​ ​േപർ അറസ്​റ്റിൽ 

കായംകുളം: കട്ടച്ചിറ വെള്ളാപ്പള്ളി നടേശൻ എൻജിനീയറിങ് കോളജിനുനേരെയുണ്ടായ ആക്രമണത്തിൽ ഒമ്പത് എസ്.എഫ്.െഎ-ഡി.വൈ.എഫ്.െഎ നേതാക്കൾ അറസ്റ്റിൽ. എസ്.എഫ്.െഎ ജില്ല പ്രസിഡൻറ് അരുൺ (28), ഭാരവാഹികളായ അക്ഷയ് (20), അഖിൽ ഷാജി (23), സച്ചു (22), അർജുൻ (23), അനന്തു (23), വിഷ്ണു (20), ഡി.വൈ.എഫ്.െഎ ഭാരവാഹികളായ സിബി വർഗീസ് (27), ജയകുമാർ (41) എന്നിവരെയാണ് വള്ളികുന്നം പൊലീസ് അറസ്റ്റ് ചെയ്തത്. 
കോളജ് ഹോസ്റ്റലിൽ വിദ്യാർഥി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ കഴിഞ്ഞ തിങ്കളാഴ്ച എസ്.എഫ്.െഎ നടത്തിയ സമരമാണ് അക്രമത്തിൽ കലാശിച്ചത്. പൊലീസ് ബാരിക്കേഡ് തകർത്ത് അകത്തുകയറിയ സമരക്കാർ കോളജി​​െൻറ മുൻഭാഗം അടിച്ചുതകർക്കുകയായിരുന്നു. സംഘർഷത്തിനിടെ എസ്.എഫ്.െഎ സംസ്ഥാന ഭാരവാഹികൾക്കും ഡിവൈ.എസ്.പിയടക്കം പൊലീസുകാർക്കും പരിക്കേറ്റിരുന്നു. 

രണ്ടാം വർഷ മെക്കാനിക്കൽ എൻജിനീയറിങ് വിദ്യാർഥി കിളിമാനൂർ പാർപ്പിടത്തിൽ ആർഷാണ് (20) ആത്മഹത്യക്ക് ശ്രമിച്ചത്. മാനേജ്മ​​െൻറി​​െൻറയും പ്രിൻസിപ്പലി​​െൻറയും പീഡനമാണ് കാരണമെന്നായിരുന്നു സമരക്കാരുടെ പരാതി. കോളജ് തകർത്തതിനും പൊലീസുകാരെ ആക്രമിച്ചതിനും സമരക്കാർക്കെതിരെ രണ്ട് കേസും വിദ്യാർഥിയുടെ ആത്മഹത്യശ്രമത്തിന് മാനേജ്മ​​െൻറിന് എതിരെയുമാണ് കേസ് രജിസ്റ്റർ ചെയ്തത്. 

Tags:    
News Summary - vellappally college of engineering

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.