പള്ളിവളപ്പിൽ​ നിന്ന്​ പിറകോ​െട്ടടുത്ത കാറിനടിയിൽപെട്ട്​ ഒരാൾ മരിച്ചു

വെളിയങ്കോട്: ജുമുഅത്ത് പള്ളിവളപ്പിലേക്ക്​ കയറ്റിയ കാർ പിറകോ​െട്ടടുക്കുന്നതിനിടെ കാറിനടിയിൽപെട്ട് പള്ളി ജീവനക്കാരൻ മരിച്ചു. വെളിയങ്കോട് കുമ്മില വളപ്പ് സ്വദേശിയും ബദ്ർ പള്ളി ജീവനക്കാരനുമായ കല്ലംവളപ്പിൽ മരക്കാറാണ്​ (65) മരിച്ചത്. വെളി​യ​േങ്കാട്​ ഉമർഖാദി ജുമാമസ്​ജിദ്​ വളപ്പിലാണ്​ സംഭവം. കാർ ഓടിച്ച പൊന്നാനി കോടതിപ്പടി സ്വദേശി മടത്തിപറമ്പിൽ ഹബീബ് റഹ്​മാനെ (32) പൊലീസ് പിടികൂടി. 

വെള്ളിയാഴ്ച ഉച്ചക്ക് ജുമുഅ കഴിഞ്ഞ് ആളുകൾ പുറത്തിറങ്ങുന്നതിനിടെയാണ് സംഭവം. വാഹനങ്ങൾക്ക് പ്രവേശനമില്ലാത്ത പള്ളിവളപ്പിലേക്ക് ഹബീബ് റഹ്​മാൻ കാർ ഓടിച്ചുകയറ്റിയതോടെ ജനം തടഞ്ഞു. ഉടൻ വേഗതയിൽ പിറകോ​െട്ടടുത്ത കാർ ആറുപേരെ ഇടിച്ചുവീഴ്​ത്തി മതിലിലിടിച്ച്​ നിന്നു. 

നിലത്തുവീണ മരക്കാറി​​​െൻറ ശരീരത്തിലൂടെ കാർ കയറുകയായിരുന്നു. ഗുരുതര പരിക്കേറ്റ ഇയാളെ തൃശൂർ മെഡിക്കൽ കോളജ്​ ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈകീട്ട് ആറ് മണിയോടെ മരിച്ചു. ക്ഷുഭിതരായ ജനം കാർ തല്ലിതകർത്തു. പൊന്നാനി പൊലീസെത്തി ഹബീബ് റഹ്​മാനെ കസ്​റ്റഡിയിലെടുത്തു. മരക്കാറി​​​െൻറ ഭാര്യ: ഫാത്തിമ. മക്കൾ: നൗഷാദ്, നൗഫൽ, നൗഫിർ, ശരീഫ്, നൗഷജ, നൗഫീറ. മരുമക്കൾ: മജീദ്, സക്കീർ, റഹീന, മുബീന, സുൽഫത്ത്. ഖബറടക്കം ശനിയാഴ്ച രായിമരക്കാർ ജുമാമസ്ജിദിൽ. 

Tags:    
News Summary - Veliyankode

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.