വട്ടക്കാല ഷാജഹാെൻറ വീട്ടുമുറ്റത്ത് കിടന്ന വാഹനങ്ങള്‍ കത്തി നശിച്ച നിലയില്‍
Posted On
date_range Updated On
date_range എസ്.ഐയുടെ വീട്ടുമുറ്റത്തെ വാഹനങ്ങള്‍ക്ക് തീവെച്ചു
പത്തനാപുരം: പൊലീസുകാരെൻറ വീട്ടുമുറ്റത്ത് കിടന്ന വാഹനങ്ങള്‍ അഗ്നിക്കിരയാക്കിയതായി പരാതി. ശക്തികുളങ്ങര ക്രൈം എസ്.ഐയായ പത്തനാപുരം മാലൂര്‍ വട്ടക്കാല ദാറുല്‍ അമാനില്‍ ഷാജഹാെൻറ വീട്ടുമുറ്റത്ത് കിടന്ന വാഹനങ്ങളാണ് തീയിട്ട് നശിപ്പിച്ചത്. ബുധനാഴ്ച പുലര്‍ച്ചയാണ് സംഭവം.
കാറിെൻറ അലാറം അടിച്ചപ്പോഴാണ് വീട്ടുകാര്‍ സംഭവമറിയുന്നത്. ബൈക്ക് പൂർണമായും കാറിെൻറ മുന്‍ഭാഗവും കത്തി നശിച്ചു.
പത്തനാപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഡോഗ് സ്ക്വാഡും ശാസ്ത്രീയ പരിശോധന സംഘവും തെളിവെടുപ്പ് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.