കേരളത്തിൽ നദികളിലെ മണൽവാരൽ ജനുവരിയിൽ പുനരാരംഭിക്കും; എ.പി അനിൽകുമാർ
തിരുവനന്തപുരം: സംസ്ഥാനത്തെ നദികളിലെ മണൽവാരൽ വീണ്ടും പുനരാരംഭിക്കുമെന്ന് റവന്യൂ മന്ത്രി എ.പി അനിൽകുമാർ. ഡിസംബർ അവസാനമോ ജനുവരി ആദ്യമോ ഇത് നടപ്പിലാക്കും. നിലവിൽ മണൽവാരലുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ തുടരുകയാണ്. ഇനി വ്യവസായ വകുപ്പിന്റെയും പരിസ്ഥിതി വകുപ്പിന്റെയും അനുമതിയാണ് ലഭിക്കാനുള്ളത്. ഇവ കൂടി ലഭിച്ചാൽ മണൽവാരൽ പുനരാരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു.
വെള്ളപ്പൊക്കത്തിന് കാരണമാകുന്ന പ്രധാന കാരണങ്ങളിലൊന്നാണ് നദികളിൽ അടിഞ്ഞുകൂടുന്ന മണൽ. മണലിനു പുറമെ പ്രളത്തിനു കാരണമാകുന്ന എക്കൽ കൂമ്പാരങ്ങളും മാറ്റുമെന്ന് മന്ത്രി പറഞ്ഞു. മണൽവാരലുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് 155 കടവുകളാണ് അംഗീകാരത്തിനായി കണ്ടെത്തിയിരിക്കുന്നത്. ഈ കടവുകൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ഏൽപ്പിക്കും. പ്രളയത്തെ തടയാൻ സർക്കാർ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി നിയമസഭയിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.