ഫോർച്യൂണർ കാർ മറിഞ്ഞ് 19കാരൻ മരിച്ചു, മൂന്നുപേർക്ക് പരിക്ക്

വണ്ടൂർ (മലപ്പുറം): വണ്ടൂർ നടുവത്ത് മൂച്ചിക്കലിൽ വാഹനാപകടത്തിൽ 19കാരന് ദാരുണാന്ത്യം. മരക്കലംക്കുന്ന് കുമ്മാളി വീട്ടിൽ പ്രണവാണ് മരിച്ചത്. അപകടത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു.

ചൊവ്വാഴ്ച രാത്രി 11.50 ഓടെയായിരുന്നു അപകടം. നാലുപേർ സഞ്ചരിച്ച ടൊയോട്ട ഫോർച്യൂണർ കാർ നിയന്ത്രണം വിട്ട് റോഡരികിൽ നിർമാണത്തിനായി വെച്ചിരുന്ന കുടിവെള്ള പൈപ്പിൽ ഇടിക്കുകയായിരുന്നു.

അപകടത്തിൽ പരിക്കേറ്റവരെ ഉടൻ വണ്ടൂർ നിംസ് ആശുപത്രിയിൽ എത്തിച്ചു. കാറിലുണ്ടായിരുന്ന മരക്കലംക്കുന്ന് സ്വദേശി ആതിഷ്, വടപുറം പാലറമ്പ് സ്വദേശി അഭിജിത് എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മരക്കലംക്കുന്ന് സ്വദേശി അഖിലേഷ് നിംസ് ആശുപത്രിയിൽ ചികിത്സയിലാണ്.

അപകടത്തിൽ മരിച്ച പ്രണവിന്റെ മൃതദേഹം തുടർനടപടികൾക്കായി മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Tags:    
News Summary - Fortuner overturns, 19-year-old dead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.