തൊമ്മൻകുത്തിൽനിന്ന് തോപ്പുംപടിയിലേക്ക് പ്രിയദർശിനി സർവിസ്

വ​ണ്ണ​പ്പു​റം: തൊ​മ്മ​ൻ​കു​ത്തി​ൽ നി​ന്ന് എ​റ​ണാ​കു​ളം തോ​പ്പും പ​ടി​യി​ലേക്ക് പ്രി​യ​ദ​ർ​ശി​നി സ​ർ​വി​സ് തു​ട​ങ്ങി. ഗ​താ​ഗ​ത വ​കു​പ്പ് മ​ന്ത്രി സി.​പി ജോ​ണി​ന് കേ​ര​ള കോ​ൺ​ഗ്ര​സ് ജേ​ക്ക​ബ് ഹൈ ​പ​വ​ർ ക​മ്മി​റ്റി അം​ഗ​വും തൊ​ടു​പു​ഴ ട്രാ​ൻ​സ്‌​പോ​ർ​ട് മാ​നേ​ജ്മെ​ന്റ് ക​മ്മി​റ്റി അം​ഗ​വു​മാ​യ അ​നി​ൽ പ​യ്യാ​നി​ക്ക​ൽ ന​ൽ​കി​യ നി​വേ​ദ​ന​ത്തെ തു​ട​ർ​ന്നാ​ണ് ബ​സ് സ​ർ​വി​സ് ആ​രം​ഭി​ച്ച​ത്. സി.​എം.​പി നേ​താ​വും കെ.​എ​സ്.​ആ​ർ.​ടി.​സി ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗ​വു​മാ​യ കെ.​സു​രേ​ഷ് ബാ​ബു​വി​ന്റെ ഇ​ട​പെ​ട​ലു​ക​ളും ബ​സ് സ​ർ​വി​സ് അ​നു​വ​ദി​ക്കു​ന്ന​തി സ​ഹാ​യ​ക​ര​മാ​യി.

\ഇ​നി തൊ​ടു​പു​ഴ​യി​ൽ നി​ന്ന് തൊ​മ്മ​ൻ​കു​ത്ത് നാ​ര​ങ്ങാ​നം വ​ഴി ഹൈ​റേ​ഞ്ചി​ലേ​യ്ക്ക് ബ​സ് സ​ർ​വി​സ് തു​ട​ങ്ങു​ന്ന​തി​നു ന​ട​പ​ടി വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ചീ​ഫ് വി​പ്പി​നെ​യും ഗ​താ​ഗ​ത വ​കു​പ്പ് മ​ന്ത്രി​യെ​യും സ​മീ​പി​ക്കാ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. പു​തി​യ സ​ർ​വി​സി​ന് തൊ​മ്മ​ൻ​കു​ത്ത് ക​വ​ല​യി​ൽ പ​ഞ്ചാ​യ​ത്തം​ഗം ഷൈ​നി ജോ​യി​യു​ടെ നേ​തൃ​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കി. അ​ബു എ​ബ്ര​ഹാം, ബി​ബി​ൻ അ​ഗ​സ്റ്റി​ൻ, ജോ​ണി ക​ണ്ട​ത്തി​ൻ കു​ടി, അ​ബ്ബാ​സ് റാ​വു​ത്ത​ർ, മു​മ്മ​ദ് ഹു​സൈ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. 

Tags:    
News Summary - Priyadarsini Bus Service Launched from Thommankuthu to Thoppumpadi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.