ഗൂഗിൾ മാപ്പി​െൻറ അടിസ്ഥാനത്തിൽ വാഹന വാടക: ഉത്തരവു റദ്ദാക്കി

കൊ​ച്ചി: വാ​ഹ​ന വാ​ട​ക നി​ശ്ച​യി​ക്കാ​ൻ ഗൂ​ഗി​ൾ മാ​പ്പി​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ ദൂ​രം ക​ണ​ക്കാ​ക്കി​യ കൃ​ഷി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഉ​ത്ത​ര​വു​ക​ൾ ഹൈ​കോ​ട​തി റ​ദ്ദാ​ക്കി.

കൃ​ഷി ഭ​വ​നു​ക​ളി​ലും ഫാ​മു​ക​ളി​ലും വി​ത്തു​ക​ൾ എ​ത്തി​ച്ച​തി​ന്​ ഗൂ​ഗി​ൾ മാ​പ്പി​ലൂ​ടെ ദൂ​രം നി​ർ​ണ​യി​ച്ച് വാ​ഹ​ന​വാ​ട​ക നി​ശ്ച​യി​ച്ച അ​ഡീ. ഡ​യ​റ​ക്ട​റു​ടെ​യും സം​സ്ഥാ​ന വി​ത്ത്​ വി​ക​സ​ന അ​തോ​റി​റ്റി​യു​ടെ​യും ഉ​ത്ത​ര​വു​ക​ളാ​ണ്​ സിം​ഗി​ൾ ബെ​ഞ്ച്​ റ​ദ്ദാ​ക്കി​യ​ത്.

ക​രാ​റു​കാ​ര​നാ​യ തൃ​ശൂ​ർ അ​ന്തി​ക്കാ​ട് സ്വ​ദേ​ശി എം.​വി. രാ​മ​ച​ന്ദ്ര​ൻ ന​ൽ​കി​യ ഹ​ര​ജി​യാ​ണ്​ കോ​ട​തി പ​രി​ഗ​ണി​ച്ച​ത്. ക​രാ​റു​കാ​ര​ന്​ ന​ൽ​കാ​നു​ള്ള അ​ധി​ക​തു​ക​യാ​യ 20.68 ല​ക്ഷം ഒ​രു​മാ​സ​ത്തി​ന​കം ന​ൽ​കാ​നും ഉ​ത്ത​ര​വി​ട്ടു.

2015-16ലാ​ണ് വി​ത്തു വി​ക​സ​ന അ​തോ​റി​റ്റി​യി​ൽ​നി​ന്ന് കൃ​ഷി ഭ​വ​നു​ക​ളി​ലേ​ക്കും ഫാ​മു​ക​ളി​ലേ​ക്കും വി​ത്തു​ക​ളെ​ത്തി​ക്കാ​ൻ ഹ​ര​ജി​ക്കാ​ര​ൻ ക​രാ​റെ​ടു​ത്ത​ത്. ക​രാ​റി​െൻറ കാ​ലാ​വ​ധി പി​ന്നീ​ട്​ നീ​ട്ടി. വാ​ഹ​ന വാ​ട​ക​യാ​യി 1.45 കോ​ടി​യു​ടെ ബി​ൽ ന​ൽ​കി​യ​പ്പോ​ൾ 1.25 കോ​ടി മാ​ത്ര​മാ​ണ് അ​നു​വ​ദി​ച്ച​ത്.

ഇ​തി​നെ​തി​രെ പ​രാ​തി ന​ൽ​കി​യ​പ്പോ​ൾ ഇ​ൻ​റ​ർ​നെ​റ്റി​ലും ഗൂ​ഗി​ൾ മാ​പ്പി​ലു​മാ​യി ദൂ​രം പ​രി​ശോ​ധി​ച്ചാ​ണ് തു​ക നി​ശ്ച​യി​ക്കു​ന്ന​തെ​ന്നും ഇ​ത​നു​സ​രി​ച്ചാ​ണ് 1.25 കോ​ടി​യാ​യി വെ​ട്ടി​ക്കു​റ​ച്ച​തെ​ന്നു​മാ​യി​രു​ന്നു വി​ശ​ദീ​ക​ര​ണം. തു​ട​ർ​ന്നാ​ണ് ഹ​ര​ജി​ക്കാ​ര​ൻ ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ച​ത്. 2015-16ൽ ​ക​രാ​റു​ണ്ടാ​ക്കു​മ്പോ​ൾ ദൂ​രം നി​ശ്ച​യി​ക്കു​ന്ന​ത്​ ഗൂ​ഗി​ൾ മാ​പ്പി​ലൂ​ടെ​യോ ഇ​ൻ​റ​ർ​നെ​റ്റി​ലൂ​ടെ​യോ ആ​യി​രി​ക്കു​മെ​ന്ന്​ പ​റ​ഞ്ഞി​ല്ലെ​ന്നാ​യി​രു​ന്നു ഹ​ര​ജി​ക്കാ​ര​െൻറ വാ​ദം.

Tags:    
News Summary - Vehicle rent based on Google Maps: Order canceled

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT