മന്ത്രി വീണ ആശുപത്രി വിട്ടു; തുടർചികിത്സ തിരുവനന്തപുരത്ത്

കണ്ണൂർ: കെ.എസ്‍.യു പ്രവർത്തകരുടെ പ്രതിഷേധത്തിനിടെ പരിക്കേറ്റ് രണ്ട് ദിവസമായി പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന ആരോഗ്യ മന്ത്രി വീണ ജോർജ് ആശുപത്രി വിട്ടു. മന്ത്രിയെ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റാനാണ് തീരുമാനം. ഇന്ന് പുലർച്ചെ മണിയോടെ കാറിൽ മന്ത്രിയും സംഘവും തിരുവനന്തപുരത്തേക്ക് തിരിച്ചു.

ഇന്നലെ രാത്രിയോടെ മന്ത്രിയുടെ ആരോഗ്യനില കൂടുതൽ മെച്ചപ്പെട്ടതിനാൽ ഓൺലൈനായി ചേർന്ന മെഡിക്കൽ ബോർഡ് യോഗത്തിലാണ് മാറ്റാൻ തീരുമാനിച്ചത്. രക്തസമ്മർദ്ദം സാധാരണ നിലയിലേക്ക് വരുന്നതായും മെഡിക്കൽ ബോർഡ്‌ വിലയിരുത്തി. ഈ സാഹചര്യത്തിലാണ് തിരുവനന്തപുരത്തേക്ക് മാറ്റുന്നത്.

അതേസമയം, മന്ത്രിയുടെ മൊഴിയെടുക്കാൻ അന്വേഷണ സംഘം ഇന്ന് വീണ്ടും അനുമതി തേടും. കഴിഞ്ഞ ദിവസങ്ങളിൽ മന്ത്രിയുടെ ആരോഗ്യ സ്ഥിതി പരിഗണിച്ച് അനുമതി നിഷേധിച്ചിരുന്നു. റെയിൽവേ സ്റ്റേഷനിൽ നടന്ന കെ​.എ​സ്‌.​യു പ്ര​തി​ഷേ​ധം സംബന്ധിച്ച് റെ​യി​ൽ​വേ സി​.ഐ സു​ധീ​ർ മ​നോ​ഹ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​ന്വേ​ഷ​ണം തു​ട​ങ്ങി.

മ​ന്ത്രി​ക്ക​ട​ക്കം പ​രി​ക്കേ​റ്റ സാ​ഹ​ച​ര്യ​ത്തി​ൽ ഉ​ന്ന​ത​ത​ല സം​ഘ​ത്തെ നി​യോ​ഗി​ച്ച് അ​ന്വേ​ഷ​ണം കൂ​ടു​ത​ൽ ഊ​ർ​ജി​ത​മാ​ക്കു​ന്ന കാ​ര്യം ഇ​ന്ന​ലെ റെ​യി​ൽ​വേ ഐ​.ജി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചേ​ർ​ന്ന പ്ര​ത്യേ​ക യോ​ഗം തീ​രു​മാ​നി​ച്ചതാ​യി അ​റി​യു​ന്നു. സി.​ഐ സു​ധീ​ർ മ​നോ​ഹ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ​സം​ഘം ഇ​ന്ന​ലെ മ​ന്ത്രി​യെ പ​രി​ശോ​ധി​ച്ച ഡോ​ക്ട​ർ​മാ​രു​ടെ മൊ​ഴി​യെ​ടു​ത്തു. മ​ന്ത്രി​ക്ക് പ​റ്റി​യ മു​റി​വ് ആ​യു​ധ​മോ മ​റ്റെ​ന്തെ​ങ്കി​ലും കൊ​ണ്ട് ഉ​ണ്ടാ​യ​താ​ണോ എ​ന്ന​താ​ണ് പൊ​ലീ​സ് പ്ര​ധാ​ന​മാ​യും ചോ​ദി​ച്ച​റി​ഞ്ഞ​ത്. മ​ന്ത്രി​യും ഗ​ൺ​മാ​നു​മു​ണ്ടാ​യ മു​റി​വു​ക​ളു​ടെ പ്ര​ത്യേ​ക​ത​യും ചോ​ദി​ച്ച​റി​ഞ്ഞു.

നി​ല​വി​ൽ ക​ണ്ണൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ സി​.സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ ആ​ർ.​പി​.എ​ഫ് പ​രി​ശോ​ധി​ച്ചുവ​രി​ക​യാ​ണ്. ഇ​വി​ടെ 55 സി.​സി​.ടി​.വി കാ​മ​റ​ക​ളാ​ണു​ള്ള​ത്. ഇ​തി​ൽ എ​ത്ര കാ​മ​റ​ക​ൾ പ്ര​വ​ർ​ത്ത​ന​സ​ജ്ജമാ​ണോ എ​ന്ന​ത് എ​ല്ലാം പ​രി​ശോ​ധി​ച്ച ശേ​ഷം വ്യ​ക്ത​മാ​കും. എ​ന്നാ​ൽ, ഇ​തു​വ​രെ ന​ട​ത്തി​യ പ​രി​ശോ​ധന​യി​ൽ മ​ന്ത്രി​യെ പ്ര​തി​ഷേ​ധ​ക്കാ​ർ കൈ​യേ​റ്റംചെ​യ്യു​ന്ന ദൃ​ശ്യ​ങ്ങ​ളൊ​ന്നും ല​ഭി​ച്ചി​ല്ലെ​ന്നാ​ണ് സൂ​ച​ന. അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സി​.സി.ടി​.വി ദൃ​ശ്യ​ങ്ങ​ൾ ന​ല്ക​ണ​മെ​ന്നു കാ​ണി​ച്ച് റെ​യി​ൽ​വേ പൊ​ലീ​സ് ആ​ർ​.പി.​എ​ഫി​നെ സ​മീ​പി​ച്ചി​ട്ടു​ണ്ട്.

സീ​ൽ ചെ​യ്തു വാ​ങ്ങു​ന്ന സി​.സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ റെ​യി​ൽവേ പൊ​ലീ​സ് കോ​ട​തി​ക്കാ​ണ് കൈ​മാ​റു​ക. ആ​രോ​ഗ്യ​മ​ന്ത്രി​ക്ക് എം​.ആ​ർ​.ഐ സ്കാ​നിങ്ങി​ൽ ഗു​രു​ത​രപ്ര​ശ്നം ഇ​ല്ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. എ​ങ്കി​ലും ക​ഴു​ത്തി​നും ഇ​ട​തു കൈ​യി​ലും നേ​രി​യ ക്ഷ​തമു​ണ്ട്. ക​ഴു​ത്തി​ന്‍റെ പ​രി​ക്ക് മൂ​ലം വ​ല​തു​കൈ​യി​ൽ മ​ര​വി​പ്പു​ണ്ട്.

Tags:    
News Summary - veena george hospital discharge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.