Posted On
date_range Updated On
date_range വീണ ജോർജും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; നിയന്ത്രണം വിട്ട കാർ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു കയറി
കൊല്ലം: മുൻ മന്ത്രി വീണ ജോർജും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു. കൊല്ലം മടത്തറക്ക് സമീപമാണ് സംഭവം. പത്തനംതിട്ടയിൽ നിന്നും തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യുന്നതിനിടെ മഴയിൽ ഇവർ സഞ്ചരിച്ചിരുന്ന കാർ റോഡിൽ നിന്നും തെന്നിമാറി സമീപത്തുണ്ടായിരുന്ന ഇലക്ട്രിക് പോസ്റ്റിൽ ഇടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട കാർ അവിടെ പാർക്ക് ചെയ്തിരുന്ന ഒരു ബൈക്കിലും ഇടിച്ചു കയറി. ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം നടന്നത്.
ആരുടേയും പരിക്ക് ഗുരുതരമല്ല. പിന്നീട് കുടുംബം മറ്റൊരു വാഹനത്തിൽ തിരുവനന്തപുരത്തേക്ക് പുറപ്പെടുകയായിരുന്നു. കാറിന്‍റെ മുൻവശം തകരുകയും ഇലക്ട്രിക് പോസ്റ്റ് മറിഞ്ഞ് വീഴുകയും ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.