വീണ

മാസപ്പടിക്കേസ്: എസ്.എഫ്.ഐ.ഒ അന്വേഷണത്തിനെതിരെ കർണാടക ഹൈകോടതിയിൽ അപ്പീലുമായി വീണ

ബംഗളൂരു: മാസപ്പടിക്കേസിൽ എസ്.എഫ്.ഐ.ഒ (സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസർ) അന്വേഷണത്തിനെതിരെ കർണാടക ഹൈകോടതി ഡിവിഷൻ ബെഞ്ചിൽ അപ്പീലുമായി മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ ടി. വീണ. അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജി തള്ളിയതിനെതിരെയാണ് വീണ അപ്പീൽ നൽകിയത്. അന്വേഷണം തടയാനാകില്ലെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

നേരത്തെ, എസ്.എഫ്.ഐ.ഒ അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് വീണ നൽകിയ ഹരജി കർണാടക ഹൈകോടതി സിംഗ്ൾ ബെഞ്ച് തള്ളിയിരുന്നു. കൂടാതെ, അന്വേഷണവുമായി മുന്നോട്ടു പോകാമെന്ന് ഹൈകോടതി എസ്.എഫ്.ഐ.ഒക്ക് അനുമതി നൽകുകയും ചെയ്തു. സിംഗ്ൾ ബെഞ്ച് വിധി ചോദ്യം ചെയ്താണ് വീണ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്.

അതേസമയം, വീണയുടെ അപ്പീൽ ഹരജിയിൽ കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിന് ഹൈകോടതി നോട്ടീസ് അയച്ചു. ഹരജി ഫയലിൽ സ്വീകരിച്ച ഡിവിഷൻ ബെഞ്ച് ഡിസംബർ മൂന്നിന് വീണ്ടും പരിഗണിക്കും.

സേ​വ​ന​മി​ല്ലാ​തെ പ​ണം കൈ​പ്പ​റ്റി​യെ​ന്ന ക​ണ്ടെ​ത്ത​ലി​ലാ​ണ് വീ​ണ​ക്കും സി.​എം.​ആ​ർ.​എ​ൽ എം.​ഡി ശ​ശി​ധ​ര​ൻ ക​ർ​ത്ത​ക്കും എ​ക്സാ​ലോ​ജി​ക്കി​നും സി.​എം.​ആ​ർ.​എ​ല്ലി​നും സ​ഹോ​ദ​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​മെ​തി​രെ ക​മ്പ​നി​കാ​ര്യ​ച​ട്ടം 447 വ​കു​പ്പ് ചു​മ​ത്തി​യ​ത്. ആ​റു​മാ​സം മു​ത​ൽ 10 വ​ർ​ഷം​വ​രെ ത​ട​വു​ശി​ക്ഷ കി​ട്ടാ​വു​ന്ന വ​കു​പ്പാ​ണി​ത്. വെ​ട്ടി​പ്പ് ന​ട​ത്തി​യ തു​ക​യോ അ​തി​ന്‍റെ മൂ​ന്നി​ര​ട്ടി​യോ പി​ഴ​യാ​യും ചു​മ​ത്താം.

വീ​ണ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കെ​തി​രാ​യ 166 പേ​ജ്​ കു​റ്റ​പ​ത്രം കൊ​ച്ചി​യി​ലെ വി​ചാ​ര​ണ കോ​ട​തി​യി​ല്‍ നേരത്തെ സ​മ​ര്‍പ്പി​ച്ചിരുന്നു. എ​സ്.​എ​ഫ്.​ഐ.​ഒ​യു​ടെ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ൽ പ്രോ​സി​ക്യൂ​ഷ​ൻ ന​ട​പ​ടി​ക​ൾ​ക്ക് കേ​ന്ദ്ര ക​മ്പ​നി​കാ​ര്യ മ​ന്ത്രാ​ല​യം അ​നു​മ​തി ന​ൽ​കി​യ​ത്​ രാ​ഷ്ട്രീ​യ പ്രേ​രി​ത​മാ​ണെ​ന്നാ​ണ്​ സി.​പി.​എം നി​ല​പാ​ട്.

Tags:    
News Summary - Veena files appeal in Karnataka High Court against SFIO investigation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.