കേരളത്തിൽ സ്വർണവില ഉച്ചക്ക് കൂടി; ആഗോളവിപണിയിലും കുതിക്കുന്നു

കൊച്ചി: ഇസ്രായേലും അമേരിക്കയും ചേർന്ന് ഇറാനെ ആക്രമിച്ചതും ഗൾഫ് രാജ്യങ്ങൾക്ക് നേരെ നടന്ന ആക്രമണ പരമ്പരകളും സ്വർണവിലയിലും പ്രതിഫലിക്കുന്നു. കേരളത്തിൽ ഇന്ന് (02-03-26) ഉച്ചക്ക് സ്വർണവില കൂടി. ആഗോളവിപണിയിലും വില കുതിച്ചുയരുകയാണ്.

ഉച്ചക്ക് ഗ്രാമിന് 65 രൂപ കൂടി 15630 രൂപയും പവന് 520 രൂപ കൂടി 1,25,040 രൂപയുമാണായത്. ആഗോള വിപണിയിൽ സ്​പോട്ട് ഗോൾഡിന് 115.46 ഡോളർ ​കൂടി 5,393.56 ഡോളർ ആയി. 2.19 ശതമാനമാണ് വർധിച്ചത്.

ഇന്ന് രാവിലെ സ്വർണം ഗ്രാമിന് 300 രൂപ കുറഞ്ഞിരുന്നു. 15,565 രൂപയായിരുന്നു ഗ്രാം വില. പവന്റെ വിലയിൽ 2400 രൂപ കുറഞ്ഞ് 1,24,520 രൂപയായിരുന്നു.

യു.എസ്, ഇസ്രായേൽ സേനകൾ ഇറാനിൽ നടത്തുന്ന യുദ്ധം തന്നെയാണ് സ്വർണവില വർധിക്കാനുള്ള പ്രധാന കാരണങ്ങളിലൊന്ന്. യുദ്ധം നാലാഴ്ച വരെ നീണ്ടുനിൽക്കുമെന്നാണ് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കഴിഞ്ഞ ദിവസം അറിയിച്ചത്. ഇത് മൂലം വരും ദിവസങ്ങളിലും സ്വർണത്തിലേക്കുള്ള നിക്ഷേപം വർധിക്കാൻ തന്നെയാണ് സാധ്യത. അത് വില വീണ്ടും ഉയരുന്നതിന് ഇടയാക്കും.

ഇസ്രായേൽ-യു.എസ് സംയുക്തസേനകളുടെ ഇറാൻ ആക്രമണത്തിന് പിന്നാലെ എണ്ണവില കുതിക്കുന്നു. ഏഴ് ശതമാനം വരെ വർധനവാണ് എണ്ണവിലയിൽ ഉണ്ടായത്. മിഡിൽ ഈസ്റ്റ് മുഴുവൻ യുദ്ധഭീതിയിലായതോടെയാണ് അത് എണ്ണവിപണിയേയും സ്വാധീനിച്ചത്.

ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങൾ ഉൽയോഗിക്കുന്ന ബ്രെന്റ് ക്രൂഡിന്റെ വില 82.37 ഡോളറയി ഉയർന്നു. 78.24 ഡോളറിൽ നിന്നാണ് ബ്രെന്റ് ക്രൂഡിന്റെ വില ജയർന്നത്. 5.38 ഡോളറിന്റെ വർധനയാണ് രേഖപ്പെടുത്തിയത്. യു.എസ് വെസ്റ്റ് ടെക്സാസ് ഇന്റർമീഡിയേറ്റ് ക്രൂഡോയിലിന്റെ വില 4.66 ഡോളർ ഉയർന്ന് 75.33 ഡോളറായി ഉയർന്നു.

ഈനിലയിൽ പോവുകയാണെങ്കിൽ ഈ ആഴ്ച തന്നെ ക്രൂഡോയിൽ വില 90 ഡോളറിലേക്ക് എത്തുമെന്നാണ് പ്രവചനങ്ങൾ. അടുത്തയാഴ്ചയോടെ എണ്ണവില 100 ഡോളർ പിന്നിടും. ഇത് ആഗോള സമ്പദ്‍വ്യവസ്ഥയെ കടുത്ത പ്രതിസന്ധിയിലാണ്. ഇന്ത്യ ഉൾപ്പടെ എണ്ണ ഇറക്കുമതിയെ വൻ തോതിൽ ആശ്രയിക്കുന്ന രാജ്യങ്ങളെ ഇത് കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിടും.

​ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിട്ടില്ലെങ്കിലും യുദ്ധം തുടങ്ങിയതിന് ശേഷം സുരക്ഷ മുൻനിർത്തി ഇതുവഴി കപ്പലുകൾ വരാൻ മടിക്കുകയാണ്. ഇത് പ്രതിസന്ധി രൂക്ഷമാക്കുന്നുണ്ട്. നിരവധി കപ്പലുകളാണ് ഹോർമുസ് വഴിയുള്ള യാത്ര റദ്ദാക്കിയത്. ഹോർമുസ് വഴിയുള്ള യാത്രയുടെ സുരക്ഷക്കായി ഫ്രാൻസ് കൂടുതൽ കപ്പലുകളെ അയച്ചുവെങ്കിലും അതൊന്നും പ്രതിസന്ധി മറികടക്കാൻ പര്യാപ്തമാവില്ലെന്നാണ് റിപ്പോർട്ട്.

മാർച്ചിലെ സ്വർണവില

1.126920

2.1,24,520 (രാവി​ലെ)

1,25,040 (ഉച്ച)

ഫെബ്രുവരിയിലെ സ്വർണവില

1. 1,17,760 രൂപ

2. 1,11,120 രൂപ (Morning), 1,07,920 രൂപ (Lowest of Month) (Afternoon), 1,09,920 രൂപ (Evening), 1,12,320 രൂപ (Evening)

3. 1,11,280 രൂപ (Morning), 1,12,880 രൂപ (Noon)

4. 1,17,720 രൂപ (Morning), 1,16,920 രൂപ (Evening)

5. 1,13,240 രൂപ

6. 1,11,720 രൂപ

7. 1,14,840 രൂപ

8. 1,14,840 രൂപ

9. 1,16,480 രൂപ (Morning) 1,15,800 രൂപ (Evening)

10. 1,15,800 രൂപ (Morning) 1,16,440 രൂപ (Evening)

11. 116,240 രൂപ (രാവിലെ), 117040 രൂപ (വൈകുന്നേരം)

12. 1,16,160 രൂപ

13. 1,14,240 രൂപ

14. 1,15,680 രൂപ

16. 1,14,720 രൂപ

17. 1,13,600 (Morning) 1,13,080 (evening)

18. 1,13,080 രൂപ

19. 1,14,760 രൂപ, 115320 രൂപ (വൈകുന്നേരം)

20. 1,14,520 രൂപ, 115400 രൂപ (വൈകുന്നേരം)

21. 1,16,800 രൂപ

22. 1,16,800 രൂപ

23. 1,18,320 രൂപ

24. 1,18,640 രൂപ

25. 1,18,720 രൂപ

26. 1,18,560 (Morning)

1,18,080 (evening)

27. 1,18,480

28. 1,20,800

Tags:    
News Summary - kerala gold price

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT
access_time 2026-02-27 04:30 GMT