തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോൺഗ്രസ് ദിനപത്രമായ വീക്ഷണം മുഖപ്രസംഗം. കോഴിക്കോട് ഡി.സി.സി ഓഫിസിലേത് നിലക്കും വിലയ്ക്കും ചേരാത്ത പ്രവൃത്തിയാണെന്നും പ്രസ്ഥാനത്തിന്റെ യശസിനെ അപകീര്‍ത്തിപ്പെടുത്തരുതെന്നും പത്രം വിമര്‍ശിക്കുന്നു.
ഇടിച്ചു കയറിയും പിടിച്ചു തള്ളിയും പ്രസ്ഥാനത്തിന്റെ വില കളയരുതെന്നും കോണ്‍ഗ്രസ് മുഖപത്രം വിമര്‍ശിക്കുന്നു. ദിവസങ്ങൾക്കു മുമ്പ് കോഴിക്കോട് ഡി.സി.സി ഓഫിസിന് വേണ്ടി നിർമിച്ച കെ. കരുണാകരൻ മന്ദിരത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ തിക്കിത്തിരക്കുന്ന നേതാക്കളുടെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു.
എ.ഐ.സി.സി ജനറൽ സെകട്ടറി കെ.സി വേണുഗോപാൽ ഓഫിസ് ഉദ്ഘാടനം ചെയ്യുമ്പോഴത്തെ രംഗങ്ങളാണ് വൈറലായത്. കെ.സി. അബുവിനെ ടി.സിദ്ദിഖ് തള്ളിമാറ്റുന്നതും പ്രതപക്ഷ നേതാവ് ഏറെ ശ്രമപ്പെട്ട് മുന്നിലേക്ക് വരുന്നതും ദൃശ്യങ്ങളിൽ കാണാം. മാതൃക കാണിക്കുവാന്‍ ബൂത്ത് കമ്മിറ്റി മുതല്‍ കെ.പി.സി.സി വരെയുള്ള ഭാരവാഹികള്‍ക്ക് കഴിയണം. കാമറയില്‍ മുഖം വരുത്തുവാന്‍ ഉന്തും തള്ളുമുണ്ടാക്കുമ്പോള്‍ പാര്‍ട്ടിക്ക് ഉണ്ടാക്കുന്ന അവമതിപ്പ് സ്വയം തിരിച്ചറിയണമെന്നും അഴിമതി സര്‍ക്കാറിനെ പുറത്താക്കാന്‍ കാത്തുനില്‍ക്കുമ്പോള്‍ ജനങ്ങളുടെ മനസ്സ് മടുപ്പിക്കരുതെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.