കൊച്ചി: റിപ്പോർട്ടർ ടി.വിക്കെതിരെ കിറ്റെക്സ് എം.ഡിയും ട്വന്‍റി - 20 ചെയർമാനുമായ സാബു എം. ജേക്കബ് ഹൈകോടതിയിൽ. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം ബ്രോഡ്കാസ്റ്റ് ലൈസൻസില്ലാതെ ‘റിപ്പോർട്ടർ ടി.വി’ എന്ന സാറ്റലൈറ്റ് ചാനൽ നടത്തുന്നു എന്നാരോപിച്ചാണ് ഹരജി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്ന് ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു.
ഹരജി ഫയലിൽ സ്വീകരിച്ച ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് കേന്ദ്ര സർക്കാറിന്റെ വിശദീകരണം തേടി. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റ് കമ്പനി മാനേജിങ് ഡയറക്ടർ കെ.ജെ. ജോസ്, മാനേജിങ് എഡിറ്റർ ആന്റോ അഗസ്റ്റിൻ തുടങ്ങിയവരാണ് എതിർകക്ഷികൾ. സാറ്റലൈറ്റ് ടെലിവിഷൻ ചാനലുകളുടെ ചട്ടങ്ങൾ ലംഘിച്ച് ചാനലിന്റെ ഉടമസ്ഥതയും പ്രവർത്തനവും അനധികൃതമായി നടത്തുന്നുവെന്നാണ് ഹരജിയിലെ പ്രധാന ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.