മൃതദേഹം പൊക്കിൾക്കൊടി മുറിക്കാത്ത നിലയിൽ; കായലിൽ കണ്ടെത്തിയ നവജാതശിശുവിന്‍റെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന്

കൊച്ചി: മറൈന്‍ ഡ്രൈവിന് സമീപം കായലിൽ കണ്ടെത്തിയ നവജാതശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന്. മറൈൻ ഡ്രൈവിലെ മഴവിൽ പാലത്തിനടുത്താണ് ഇന്നലെ വൈകിട്ടോടെ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. കുഞ്ഞിന്റെ പൊക്കിൾക്കൊടി മുറിക്കാത്ത നിലയിലായിരുന്നു മൃതദേഹം.

രാവിലെ പത്ത് മണിക്ക് കളമശേരി മെഡിക്കല്‍ കോളജിലാണ് പോസ്റ്റ്‌മോര്‍ട്ടം. കുഞ്ഞിന്റെ തലയില്‍ മുറിവേറ്റ പാടുകള്‍ കണ്ടെത്തിയിരുന്നു. സംഭവത്തില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം ചെറിയ തോതില്‍ അഴുകിത്തുടങ്ങിയ അവസ്ഥയിലായിരുന്നു എന്നാണ് വിവരം.

മറൈന്‍ ഡ്രൈവിന് സമീപത്ത് കൂടി നടന്നു പോയവരാണ് മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസ് എത്തിയാണ് ശരീരം കരയില്‍ എത്തിച്ചത്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി കളമശ്ശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. കായലിനോട് ചേർന്നുള്ള ഫ്ലാറ്റുകളും പ്രദേശങ്ങളും കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

News Summary - Postmortem of newborn found in backwater today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.