തിരുവനന്തപുരം: മന്ത്രിസഭാ രൂപീകരണത്തിൽ അതൃപ്തി പ്രകടിപ്പിച്ച് സത്യപ്രതിജ്ഞാ ചടങ്ങിൽ നിന്ന് വിട്ടുനിന്ന ലത്തീൻ സഭയെ അനുനയിപ്പിക്കാൻ ബിഷപ്പ് ഹൗസിലെത്തി വി.ഡി സതീശൻ. തുടക്കം മുതൽ കോൺഗ്രസിന് പരസ്യപിന്തുണ നൽകിയിട്ടും സഭാപ്രാതിനിധ്യം നൽകിയില്ലെന്ന് കാണിച്ചാണ് ലത്തീൻ സഭ സത്യപ്രതിജ്ഞയിൽ നിന്ന് വിട്ടുനിന്നത്. കോവളം എം.എൽ.എ എം. വിൻസെന്‍റിനെ ഫിഷറീസ് വകുപ്പ് മന്ത്രിയാക്കുമെന്ന് ലത്തീൻ അതിരൂപത പ്രതീക്ഷിച്ചിരുന്നു.
അതേസമയം, വി.ഡി സതീശന്‍ മുഖ്യമന്ത്രിയാകുമ്പോൾ വലിയ പ്രതീക്ഷയെന്ന് ഫാ.യൂജിൻ പെരേര വി.ഡി സതീശനുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം പ്രതികരിച്ചു. മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾ അറിയുന്ന ഒരാൾ സഭയിൽ ഉണ്ടാകണമെന്ന് തങ്ങൾക്ക് ആഗ്രഹമുണ്ടായിരുന്നുവെന്നും അത് തങ്ങൾ അറിയിച്ചിരുന്നതാണെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ തങ്ങൾ മുന്നോട്ട് വെച്ച പ്രശ്നങ്ങളിൽ ക്രിയാത്മകമായി ഇടപെടാമെന്ന് വി.ഡി സതീശൻ വാഗ്ദാനം ചെയ്തുവെന്നും അതിൽ തങ്ങൾക്ക് വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.