തിരുവനന്തപുരം: യൂത്ത്കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ് ശബരിനാഥന്റെ അറസ്റ്റ് രാഷ്ട്രീയപ്രേരിതമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മുഖ്യമന്ത്രിയുടെ ഓഫീസിലാണ് ഇതുസംബന്ധിച്ച ഗൂഢാലോചന നടന്നത്. വിമാനത്തിൽ നടന്നത് പ്രതിഷേധമാണെന്ന് കോടതി തന്നെ പറഞ്ഞിട്ടുണ്ട്. ജാമ്യത്തിനെതിരെ ഹൈകോടതിയിൽ പോയാലും സർക്കാറിന് തിരിച്ചടിയുണ്ടാവും.
സ്വർണ്ണക്കടത്തിൽ നിന്നും ശ്രദ്ധതിരിക്കാനാണ് സംസ്ഥാന സർക്കാർ ഇപ്പോൾ ശ്രമിക്കുന്നത്. എന്നാൽ, ഇതുകൊണ്ടൊന്നും യു.ഡി.എഫ് പ്രതിഷേധത്തിൽ നിന്നും പിന്മാറില്ല. വരും ദിവസങ്ങളിലും യു.ഡി.എഫ് പ്രതിഷേധങ്ങൾ സംഘടിപ്പിക്കും. സ്വപ്നയുടെ ആരോപണങ്ങളിൽ സി.ബി.ഐ അന്വേഷണം വേണമെന്നാണ് ആവശ്യം.
ഇൻഡിഗോക്കെതിരെ ഇ.പി ജയരാജന്റെ പ്രസ്താവന പകുതി തമാശയായാണ് കണ്ടത്. പക്ഷേ, കമ്പനിയുടെ ബസുകൾ മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തതോടെ സർക്കാറും ഇ.പി ജയരാജന് കൂട്ടിനിൽക്കുകയാണെന്ന് വ്യക്തമായി. മുഖ്യമന്ത്രിയും സി.പി.എം നേതാക്കളും ഇൻഡിഗോ ബഹിഷ്കരിക്കുമോയെന്നും അദ്ദേഹം ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.