തദ്ദേശ സ്ഥാപനങ്ങളെ സര്‍ക്കാര്‍ കഴുത്ത് ഞെരിച്ച് കൊല്ലുന്നുവെന്ന് വി.ഡി സതീശൻ

കൊച്ചി (പറവൂര്‍): തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ സര്‍ക്കാര്‍ കഴുത്ത് ഞെരിച്ച് കൊല്ലുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഡിസംബറില്‍ നല്‍കിയ രണ്ടാം ഗഡു മുഴുവനായി നല്‍കിയില്ല. ട്രഷറി നിയന്ത്രണം വന്നതോടെ നല്‍കിയ തുക പൂര്‍ണമായും ചെലവഴിക്കാനുമായില്ല.

ഡിസംബറില്‍ നല്‍കേണ്ട മൂന്നാം ഗഡു ഇപ്പോഴാണ് നല്‍കിയത്. അപ്പോഴേക്കും ട്രഷറി നിയന്ത്രണം വന്നു. ഇതോടെ ആ പണം ചെലവാക്കാനാകില്ല. 22 -ന് ശേഷം ഒരു ബില്ലും നല്‍കേണ്ടെന്ന് നിര്‍ദ്ദേശിച്ച് 21 ന് ഉത്തരവിറക്കി. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് മാര്‍ച്ച് 31 അര്‍ധരാത്രി കഴിഞ്ഞും ബില്ലുകള്‍ സ്വീകരിക്കുമായിരുന്നു.

തദ്ദേശ സ്ഥാപനങ്ങളുടെ തനത് ഫണ്ട് ട്രഷറിയില്‍ നിക്ഷേപിക്കണമെന്ന് പറയാന്‍ സര്‍ക്കാരിന് ഒരു അധികാരവുമില്ല. കോടിക്കണക്കിന് രൂപയാണ് കരാറുകാര്‍ക്ക് നല്‍കാനുള്ളത്. അടുത്ത മാസത്തേക്ക് ശമ്പളം നല്‍കാന്‍ പോലും സാധിക്കാത്ത ദയനീയ സ്ഥിതിയിലാണ് സംസ്ഥാനമെന്നും വി.ഡി സതീശൻ പറഞ്ഞു.

Tags:    
News Summary - VD Satheesan says that the government is strangling the local institutions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.