വി.ഡി. സതീശൻ

അയ്യപ്പ സംഗമം രാഷ്ട്രീയ കാപട്യമെന്ന് വി.ഡി. സതീശൻ; ‘യു.ഡി.എഫിന്‍റെ ചോദ്യങ്ങൾക്ക് ആദ്യം മറുപടി നൽകണം’

തിരുവനന്തപുരം: ഇടത് സർക്കാർ നടത്താൻ പോകുന്ന ആഗോള അയ്യപ്പ സംഗമം രാഷ്ട്രീയ കാപട്യമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ശബരിമലയെ മുൻനിർത്തി രാഷ്ട്രീയ മുതലെടുപ്പിനാണ് ശ്രമിക്കുന്നത്. അയ്യപ്പ സംഗമത്തിന്‍റെ യുക്തി എന്താണെന്നും അദ്ദേഹം ചോദിച്ചു.

എൽ.ഡി.എഫ് വന്ന ശേഷം ശബരിമല തീർഥാടനം പ്രതിസന്ധിയിലാക്കി. കഴിഞ്ഞ ഒമ്പത് വർഷമായി ശബരിമലയുടെ വികസനത്തിനായി സർക്കാർ ഒന്നും ചെയ്യുന്നില്ല. സർക്കാറിന്‍റെ കാപട്യം അയ്യപ്പഭക്തർ തിരിച്ചറിയും. ശബരിമലയുടെ വികസനത്തിന് സർക്കാർ പണം നൽകുമോ എന്നും സതീശൻ ചോദിച്ചു.

ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് യു.ഡി.എഫിന്‍റെ ചോദ്യങ്ങൾക്ക് സർക്കാർ മറുപടി നൽകണമെന്ന് വി.ഡി. സതീശൻ ആവശ്യപ്പെട്ടു. യുവതി പ്രവേശനം സംബന്ധിച്ച് സുപ്രീംകോടതിയിൽ സമർപ്പിച്ച അനുകൂല സത്യവാങ്മൂലം സർക്കാർ പിൻവലിക്കുമോ?, നാമജപ ഘോഷയാത്രകൾ ഉൾപ്പെടെയുള്ള സമരങ്ങൾ നടത്തിയവർക്കെതിരായ കേസുകൾ പിൻലിക്കുമോ?. ഈ വിഷയങ്ങളിൽ സർക്കാർ നിലപാട് വ്യക്തമാക്കണമെന്ന് സതീശൻ ആവശ്യപ്പെട്ടു.

അയ്യപ്പ സംഗമത്തെ ബഹിഷ്കരിക്കുന്നില്ലെന്നും എന്നാൽ, പിന്തുണയില്ലെന്നും സതീശൻ വ്യക്തമാക്കി. ആദ്യം പ്രതിപക്ഷത്തിന്‍റെ ചോദ്യങ്ങൾക്ക് സർക്കാർ മറുപടി പറയണം. ദേവസ്വം ബോർഡ് പ്രസിഡന്‍റിനെ മനപൂർവം കാണാതിരുന്നിട്ടില്ല. അനുവാദം ചോദിക്കാതെയാണ് പി.എസ്. പ്രശാന്ത് വന്നത്. കാണാൻ അനുവദിച്ചില്ലെന്ന ആരോപണം തെറ്റാണ്. സംഘാടക സമിതിയിൽ പേര് വച്ചത് അനുവാദമില്ലാതെയാണെന്നും സതീശൻ വ്യക്തമാക്കി.

അ​യ്യ​പ്പ സം​ഗ​മ​ത്തി​ന്​ ക്ഷ​ണി​ക്കാ​നെ​ത്തി​യ തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍ഡ് പ്ര​സി​ഡ​ന്റ് പി.​എ​സ്.​ പ്ര​ശാ​ന്തി​നെ കാ​ണാ​ന്‍ പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​ സ​തീ​ശ​ന്‍ ത​യാറാ​യില്ലെന്ന് ഇന്നലെ വാർത്തകൾ വന്നിരുന്നു. സ​തീ​ശ​ൻ ക​ന്റോ​ണ്‍മെ​ന്റ് ഹൗ​സി​ലു​ള്ള സ​മ​യ​ത്താ​ണ്​ ദേ​വ​സ്വം ബോ​ർ​ഡ്​ പ്ര​സി​ഡ​ൻ​റ്​ എ​ത്തി​യ​തെ​ങ്കി​ലും കൂ​ടി​ക്കാ​ഴ്​​ച​ക്ക്​ അ​നു​മ​തി ന​ൽ​കി​യി​ല്ല.

ദേ​വ​സ്വം ബോ​ര്‍ഡ് പ്ര​സി​ഡ​ന്റി​നൊ​പ്പം ബോ​ര്‍ഡ് അം​ഗ​വു​മു​ണ്ടാ​യി​രു​ന്നു. അ​ൽപ​സ​മ​യം കാ​ത്തി​രു​ന്ന ​ശേ​ഷം ക്ഷ​ണ​ക്ക​ത്ത്​ ഓ​ഫി​സി​ൽ ഏ​ൽ​പ്പി​ച്ച്​ മ​ട​ങ്ങി. ഇ​ക്കാ​ര്യം പ്ര​ശാ​ന്ത്​ ത​ന്നെ മാ​ധ്യ​മ​ങ്ങ​ളോ​ട്​ സ്​​ഥി​രീ​ക​രി​ക്കു​ക​യും ചെ​യ്തു. ഇ​തോ​ടെ സം​ഗ​മ​ത്തി​നു​ള്ള ക്ഷ​ണം പ്ര​തി​പ​ക്ഷ നേ​താ​വ് നി​ര​സി​ച്ചു​വെ​ന്ന​ത് വ്യ​ക്​​ത​മാ​യി.

നേ​ര​ത്തെ, സം​ഘാ​ട​ക സ​മി​തി ഉ​പ​ര​ക്ഷാ​ധി​കാ​രി​യാ​യി വി.​ഡി. സ​തീ​ശ​നെ നി​ശ്ച​യി​ച്ചി​രു​ന്നു. പ്ര​തി​പ​ക്ഷ നേ​താ​വു​മാ​യി കൂ​ടി​യാ​ലോ​ചി​ക്കാ​തെ​യാ​യി​രു​ന്നു അ​ത്. ത​ന്നോ​ട് ആ​ലോ​ചി​ക്കാ​തെ പേ​ര് ഉ​ള്‍പ്പെ​ടു​ത്തി​യ​തി​ലെ ക​ടു​ത്ത അ​തൃ​പ്തി സ​തീ​ശ​ൻ തു​റ​ന്നു പ​റ​യു​ക​യും ചെ​യ്​​തി​രു​ന്നു. മു​ന്‍പ് കോ​ണ്‍ഗ്ര​സ് പാ​ര്‍ട്ടി​വി​ട്ട് സി.​പി.​എ​മ്മി​നൊ​പ്പം ചേ​ര്‍ന്ന ശേ​ഷ​മാ​ണ് പ്ര​ശാ​ന്ത് ദേ​വ​സ്വം പ്ര​സി​ഡ​ന്റാ​യ​ത്.

Tags:    
News Summary - V.D. Satheesan says Ayyappa Sangam is a political hypocrisy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.