ബോംബുണ്ടാക്കിയ അയാള്‍ കോണ്‍ഗ്രസുകാരനാണെന്ന് പറയാത്തത് ഭാഗ്യമെന്ന് വി.ഡി സതീശൻ

കോഴിക്കോട് :ബോംബുണ്ടാക്കിയ അയാള്‍ കോണ്‍ഗ്രസുകാരനാണെന്ന് പറയാത്തത് ഭാഗ്യമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ബോംബ് നിമിച്ചവന്‍ സ്ഥാനാർഥിക്കൊപ്പം നില്‍ക്കുന്ന ചിത്രം പുറത്ത് വന്നിട്ടും പാര്‍ട്ടിയുമായി ഒരു ബന്ധവുമില്ലെന്നാണ് പറയുന്നത്. അയാള്‍ കോണ്‍ഗ്രസുകാരനാണെന്ന് പറയാത്തത് ഞങ്ങളുടെ ഭാഗ്യം. ഇവര്‍ ആരെയും തള്ളിപ്പറയും. സി.പി.എമ്മും ആര്‍.എസ്.എസും തമ്മില്‍ ഇപ്പോള്‍ ഒരു പ്രശ്‌നവുമില്ല.

കോവിഡ് കാലത്ത് 28000 പേരുടെ മരണമാണ് മുന്‍ ആരോഗ്യമന്ത്രി ഒളിപ്പിച്ചു വച്ചത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കോവിഡ് മരണങ്ങള്‍ ഉണ്ടായ രണ്ടാമത്തെ സംസ്ഥാനമാണ് കേരളം. കോവിഡിന്റെ മറവില്‍ 1032 രൂപയുടെ അഴിമതി നടത്തിയ മുന്‍ ആരോഗ്യമന്ത്രിയാണ് കോവിഡ് കാലത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇപ്പോള്‍ വോട്ട് ചോദിക്കുന്നത്.ശ്രീ എമ്മിന്റെ മധ്യസ്ഥതയില്‍ പിണറായി വിജയന്‍ ആര്‍.എസ്.എസുകാരുമായി എല്ലാം പറഞ്ഞു തീര്‍ത്തതാണ്. അപ്പോള്‍ ബോംബ് ഉണ്ടാക്കിയത് കോണ്‍ഗ്രസുകാരെ കൊല്ലാന്‍ വേണ്ടിയായിരുന്നോ? തിരഞ്ഞെടുപ്പ് കാലത്ത് ബോംബ് നിർമാണം കുടില്‍ വ്യവസായം പോലെ വ്യാപിപ്പിക്കുകയാണ്. ഇതിനെല്ലാം മുഖ്യമന്ത്രിയും പൊലീസും കുടപിടിക്കുന്നു.

ബേംബ് നിർമാണം നടക്കുന്നതൊന്നും മുഖ്യമന്ത്രി അറിയുന്നില്ലേ? ഒരു വശത്ത് അക്രമമവും മറുവശത്ത് പീഡനവീരന്‍മാര്‍ക്കൊപ്പം ചേര്‍ന്ന് സാധാരണക്കാരെ അപമാനിക്കുകയും ചെയ്യുന്ന നടപടിയുമായാണ് സര്‍ക്കാര്‍ പോകുന്നത്. കേരളം ഇതെല്ലാം കാണുന്നുണ്ടെന്ന് മുഖ്യമന്ത്രിയും സി.പി.എമ്മും ഓര്‍ക്കണം.കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ പൗരത്വ നിയമം അറബിക്കടലില്‍ എറിയുമെന്ന് രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രകടന പത്രികയുടെ എട്ടാം പേജിലും മത- ഭാഷാ ന്യൂനപക്ഷങ്ങളെ ഭരണഘടനാപരമായി സംരക്ഷിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

മൗലികാവകാശങ്ങള്‍ ഉള്‍പ്പെടുന്ന പതിനാലാം വകുപ്പിന്റെ ലംഘനമാണ് പൗരത്വ നിയമം എന്നതാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. മതന്യൂനപക്ഷങ്ങള്‍ക്ക് ഭരണഘടനാപരമായ സംരക്ഷണം നല്‍കുമെന്ന് ഒരു രാഷ്ട്രീയ പാര്‍ട്ടികളുടെയും പ്രകടനപത്രികയില്‍ പറയാത്ത തരത്തില്‍ കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ടെന്നും വി.ഡി സതീശൻ പറഞ്ഞു.

Tags:    
News Summary - VD Satheesan said that it is fortunate that the man who made the bomb was not said to be a murderer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.