'പിണറായിയുടെ വീട് റെയ്ഡ് ചെയ്യണമെന്ന് ഞാൻ ആവശ്യപ്പെട്ടു, ഉടന്‍ മോദി ഫോണെടുത്ത് കുത്തി'; പരിഹസിച്ച് വി.ഡി. സതീശൻ

തിരുവനന്തപുരം: നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ് ഇ.ഡി റെയ്ഡ് നന്നതെന്ന ആരോപണങ്ങളെ പരിഹസിച്ച് വി.ഡി സതീശൻ. താൻ ആദ്യമായാണ് മോദിയെ കാണുന്നതെന്നും കണ്ടയുടനെ ഇ.ഡിയെ കൊണ്ട് പിണറായി വിജയന്‍റെ വീട് ഉൾപ്പെടെ 12 സ്ഥലത്ത് റെയ്ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുവെന്നും ഇതുകേട്ട മോദി ഉടൻ ഫോണെടുത്ത് കുത്തിയെന്നും വി.ഡി പരിഹസിച്ചു. ഇത്തരം ആരോപണങ്ങളിൽ താൻ കരയണോ ചിരിക്കണോ എന്ന് വി.ഡി ചോദിച്ചു.

പിണറായി വിജയനെ കുറിച്ച് തനിക്ക് ഒരു കാഴ്ചപ്പാടുണ്ടെന്നും മറ്റാര് പറഞ്ഞാലും അദ്ദേഹം ഇങ്ങനെയൊന്നും പറയില്ലെന്നും വി.ഡി സതീശൻ പറഞ്ഞു. കേന്ദ്ര ഏജൻസി രജിസ്റ്റർ ചെയ്ത കേസിന്‍റെ ഭാഗമായാണ് റെയ്ഡ് ഉൾപ്പെടെയുള്ള നടപടിയെന്നും സംസ്ഥാന സർക്കാറിന് അതിൽ പങ്കില്ലെന്നും വി.ഡി സതീശൻ പറഞ്ഞു. റെയ്ഡ് ചെയ്യുന്ന കാര്യം തങ്ങളെ അറിയിച്ചിട്ടില്ലെന്നും ആൾക്കൂട്ടം ഉണ്ടായ സമയത്ത് ക്രമസമാധാനം തകരാതിരിക്കാൻ ആഭ്യന്തര മന്ത്രി ഇടപെടുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇ.ഡി റെയ്ഡിൽ മൗനം പാലിച്ചതിൽ മാധ്യമങ്ങൾക്ക് മുഖ്യമന്ത്രി മറുപടി നൽകി. എപ്പോൾ മറുപടി നൽകണമെന്ന് താനാണ് തീരുമാനിക്കുന്നതെന്നും കാര്യങ്ങൾ കൃത്യമായി പഠിക്കാതെ തനിക്ക് മറുപടി നൽകാനാവില്ലെന്നും വി.ഡി സതീശൻ പറഞ്ഞു.

Tags:    
News Summary - vd satheesan response ed raid allegation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.