Posted On
date_range Updated On
date_range വിജയരാഘവൻ പിണറായിയുടെ സദസിലെ ആസ്ഥാന വിദൂഷകൻ -വി.ഡി. സതീശൻ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ വ്യക്തിപരമായി വിമർശിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കാലാവസ്ഥാ മുന്നറിയിപ്പ് കിട്ടിയിട്ടും അത് ഉപയോഗപ്പെടുത്താത്തതിനെയാണ് വിമർശിച്ചതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
കൊക്കയാറിൽ ഉരുൾപൊട്ടലുണ്ടായ ആദ്യ ദിവസം ജനപ്രതിനിധികൾ മാത്രമാണ് എത്തിയത്. രക്ഷാപ്രവർത്തകർ എത്തിയത് രണ്ടാം ദിവസമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പദവിക്ക് നിരക്കാത്ത വർത്തമാനമാണ് നടത്തിയതെന്ന സി.പി.എം സംസ്ഥാന ആക്ടിങ് ജനറൽ സെക്രട്ടറി എ. വിജയരാഘവന്‍റെ വിമർശനം ശരിയല്ല. വിജയരാഘവൻ പിണറായിയുടെ സദസിലെ ആസ്ഥാന വിദൂഷകനാണെന്ന് സതീശൻ പരിഹസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.