പാരാപ്ലീജിയബാധിതരുടെ കുടുംബങ്ങൾക്ക് കൈത്താങ്ങായി പീപ്പിൾസ് ഫൗണ്ടേഷൻ

കോ​ഴി​ക്കോ​ട്: പാ​രാ​പ്ലീ​ജി​യ ബാ​ധി​ത​രാ​യ വ്യ​ക്തി​ക​ളു​ടെ ജീ​വി​ത​സാ​ഹ​ച​ര്യ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്താ​നും വീ​ടു​ക​ൾ കൂ​ടു​ത​ൽ സു​ര​ക്ഷി​ത​മാ​ക്കാ​നും പീ​പ്പി​ൾ​സ് ഫൗ​ണ്ടേ​ഷ​ൻ ന​ട​പ്പാ​ക്കു​ന്ന ‘ഉ​യ​രെ’ ഭ​വ​ന ന​വീ​ക​ര​ണ സ​ഹാ​യ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി 26 കു​ടും​ബ​ങ്ങ​ൾ​ക്ക് 9.75 ല​ക്ഷം രൂ​പ​യു​ടെ ധ​ന​സ​ഹാ​യം അ​നു​വ​ദി​ക്കും.

പീ​പ്പി​ള്‍സ് ഫൗ​ണ്ടേ​ഷ​ന്‍ എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി യോ​ഗ​ത്തി​ലാ​ണ്​ തീ​രു​മാ​നം. ബൈ​ത്തു​സ്സ​കാ​ത്ത് കേ​ര​ള​യു​ടെ സാ​മ്പ​ത്തി​ക പി​ന്തു​ണ​യോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.​

പാ​രാ​പ്ലീ​ജി​യ​ബാ​ധി​ത​ർ​ക്ക്​ സ്വ​ന്തം വീ​ടു​ക​ളി​ൽ മ​റ്റു​ള്ള​വ​രെ ആ​ശ്ര​യി​ക്കാ​തെ പ​ര​മാ​വ​ധി സു​ര​ക്ഷി​ത​മാ​യും ആ​ത്മാ​ഭി​മാ​ന​ത്തോ​ടെ​യും ജീ​വി​ക്കാ​നു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ക​യാ​ണ് പ​ദ്ധ​തി​യു​ടെ പ്ര​ധാ​ന ല​ക്ഷ്യം.

വീ​ൽ​ചെ​യ​ർ ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ​ക്ക് വീ​ടി​ന​ക​ത്തും പു​റ​ത്തും സു​ഗ​മ​മാ​യി സ​ഞ്ച​രി​ക്കാ​നു​ള്ള റാ​മ്പു​ക​ൾ, പ്ര​വേ​ശ​ന ക​വാ​ട​ങ്ങ​ളു​ടെ​യും വാ​തി​ലു​ക​ളു​ടെ​യും ന​വീ​ക​ര​ണം, ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദ ശു​ചി​മു​റി​ക​ൾ, കൈ​പ്പി​ടി​ക​ൾ, മ​റ്റു അ​ത്യാ​വ​ശ്യ സൗ​ക​ര്യ​ങ്ങ​ൾ എ​ന്നി​വ ഒ​രു​ക്കാ​നാ​ണ് സ​ഹാ​യം ന​ൽ​കു​ന്ന​ത്.

സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന കു​ടും​ബ​ങ്ങ​ൾ​ക്കും വീ​ടു​ക​ളി​ൽ സ​ഞ്ചാ​ര​സൗ​ക​ര്യ​ങ്ങ​ളു​ടെ അ​ഭാ​വം​മൂ​ലം പ്ര​യാ​സ​ങ്ങ​ൾ അ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്കും മു​ൻ​ഗ​ണ​ന. കു​ടും​ബ​ത്തി​​െൻറ സാ​മ്പ​ത്തി​ക​സ്ഥി​തി, പാ​രാ​പ്ലീ​ജി​യ​ബാ​ധി​ത​രു​ടെ ആ​വ​ശ്യ​ങ്ങ​ൾ, വീ​ട്ടി​ൽ നി​ല​വി​ലു​ള്ള സൗ​ക​ര്യ​ങ്ങ​ൾ, നി​ർ​ദേ​ശി​ക്ക​പ്പെ​ട്ട പ്ര​വൃ​ത്തി​ക​ളു​ടെ അ​നി​വാ​ര്യ​ത എ​ന്നി​വ വി​ല​യി​രു​ത്തി​യാ​ണ് സ​ഹാ​യം അ​നു​വ​ദി​ച്ച​ത്.

യോ​ഗ​ത്തി​ല്‍ ചെ​യ​ര്‍മാ​ന്‍ പി.​ഐ. നൗ​ഷാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.