ജഡ്ജി ഹണി എം. വർഗീസ്

അധിക്ഷേപ പരാമർശം; നടിയെ ആക്രമിച്ച കേസിലെ ജഡ്ജിക്കെതിരെ അഭിഭാഷകയുടെ ഹരജി

കൊച്ചി: നടി ആക്രമണ കേസ് പരിഗണിച്ച എറണാകുളം മുൻ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി അധിക്ഷേപകരമായി പെരുമാറിയെന്നും കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നുമാവശ്യപ്പെട്ട് അതിജീവിതയുടെ അഭിഭാഷകയുടെ ഹരജി.

2026 ജനുവരി 12ന് കോടതി നടപടികൾക്കിടെ, താൻ വിചാരണ ഘട്ടത്തിൽ 10 ദിവസത്തിൽ താഴെ മാത്രമാണ് എത്തിയതെന്നും കോടതിയിലിരുന്ന് ഉറങ്ങുകയായിരുന്നുവെന്നും ജഡ്ജി ഹണി എം. വർഗീസ് തുറന്ന കോടതിയിൽ പറഞ്ഞതു ചൂണ്ടിക്കാട്ടിയാണ് സ്വമേധയാ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ട് അഡ്വ. ടി.ബി. മിനി ഹരജി നൽകിയത്.

ഹരജി ബുധനാഴ്ച പരിഗണിക്കാനായി ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ മാറ്റി.വിചാരണ വേളയിൽ 200ലധികം ദിവസം കോടതിയിൽ ഹാജരായിട്ടുണ്ട്. ജഡ്ജിയുടെ തെറ്റായ പരാമർശങ്ങൾ മാധ്യമങ്ങളിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും വ്യാപകമായി പ്രചരിച്ചു. ഇത് തന്റെ അന്തസ്സിനെയും തൊഴിൽ അവകാശത്തെയും ബാധിച്ചു. ജഡ്ജിക്കെതിരെ കോടതിയലക്ഷ്യ നടപടിക്ക് അനുമതി തേടി നൽകിയ അപേക്ഷ അഡ്വക്കറ്റ് ജനറൽ തള്ളിയിരുന്നു. തുടർന്നാണ് ഹരജി നൽകിയത്. 

Tags:    
News Summary - Contempt of Court Plea Filed Against Judge in Noted Kerala Actor Assault Case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.