വി.ഡി സതീശൻ മികച്ച പ്രതിപക്ഷ എം.എൽ.​എ, പാർലമെ​േന്‍ററിയൻ; അഭിനന്ദിച്ച്​ തരൂർ

കോഴിക്കോട്​: പ്രതിപക്ഷ നേതാവായി വി.ഡി സതീശന്‍റെ വരവ്​ കോൺഗ്രസിലെ വലിയ മാറ്റമാണെന്ന്​ ശശിതരൂർ എം.പി. അദ്ദേഹത്തിന്​ ആശംസകളും അഭിനന്ദനങ്ങളും അറിയിക്കുകയാണ്​. സോഷ്യോളജിയിലും, നിയമത്തിലും ബിരുദം നേടിയിട്ടുള്ള സതീശൻ 57 വയസ്​ പൂർത്തിയാകാൻ ഒമ്പത്​ ദിവസം മാത്രം ബാക്കി നിൽക്കെയാണ്​ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക്​ എത്തുന്നത്​.

എൻ.എസ്​.യു.ഐ, എ.ഐ.സി.സി എന്നിവയിൽ പ്രവർത്തിച്ച സതീശൻ മികച്ചൊരു പ്രതിപക്ഷ എം.എൽ.എ കൂടിയായിരുന്നു. മികച്ചൊരു പാർലമെ​േന്‍ററിയൻ കൂടിയാണ്​ സതീശനെന്നും ശശി തരൂർ ട്വിറ്ററിൽ കുറിച്ചു.

വി.ഡി സതീശനെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തുള്ള പ്രഖ്യാപനം കെ.പി.സി.സി പ്രസിഡന്‍റ്​ മുല്ലപ്പള്ളി രാമചന്ദ്രനാണ്​ നടത്തിയത്​. സതീശനെ പ്രതിപക്ഷ നേതാവാക്കാനുള്ള ഹൈക്കമാൻഡ്​ നിർദേശം കെ.പി.സി.സി അംഗീകരിക്കുകയായിരുന്നു.

Tags:    
News Summary - VD Satheesan Best Opposition MLA, Parliamentarian; Congratulations Tharoor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.