തിരുവനന്തപുരം: കേരള സർവകലാശാലയിൽ രജിസ്ട്രാറുടെ സീൽ പൂഴ്ത്തിവെച്ചെന്ന് ആരോപണമുയർന്ന പേഴ്സനൽ സ്റ്റാഫ് അംഗങ്ങൾക്ക് വി.സിയുടെ നിർദേശപ്രകാരം സ്ഥലംമാറ്റം.
രജിസ്ട്രാറുടെ പി.എ അൻവർ അലി അഹമ്മദ്, സെക്ഷൻ ഓഫിസർ വിനോദ്കുമാർ എന്നിവരെയാണ് രജിസ്ട്രാറുടെ ചുമതലയുള്ള ആർ. രശ്മി സ്ഥലംമാറ്റിയത്. ഡോ. കെ.എസ്. അനിൽകുമാറിനെ രജിസ്ട്രാർ പദവിയിൽനിന്ന് സസ്പെൻഡ് ചെയ്യുകയും പകരം പ്ലാനിങ് ഡയറക്ടർ മിനി കാപ്പന് ചുമതല നൽകുകയും ചെയ്തപ്പോൾ രജിസ്ട്രാറുടെ സീൽ പൂഴ്ത്തിയെന്ന് ആരോപണം ഉയർന്നിരുന്നു. പിന്നീട് വി.സി ഡോ. മോഹനൻ കുന്നുമ്മലിന്റെ നിർദേശ പ്രകാരം സീൽ പിടിച്ചെടുക്കുകയായിരുന്നു. രജിസ്ട്രാറുടെ പുതിയ പി.എ ആയി അസിസ്റ്റന്റ് രജിസ്ട്രാർ സ്മിതയെയും സെക്ഷൻ ഓഫിസറായി വിഷ്ണുവിനെയും നിയമിച്ചു. വിഷ്ണു ബി.ജെ.പി അനുകൂല കേരള യൂനിവേഴ്സിറ്റി എംേപ്ലായീസ് സംഘ് പ്രവർത്തകനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.