Posted On
date_range Updated On
date_range മത്സരിക്കേണ്ടെന്ന് വയൽക്കിളികൾ; സുരേഷ് സ്വതന്ത്രനാവും
തളിപ്പറമ്പ്: ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള വയൽക്കിളി സമരനേതാവ് സുരേഷ് കീഴാറ്റൂരിെൻറ തീരുമാനത്ത െ ചൊല്ലി വയൽക്കിളികളിൽ ഭിന്നത. തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടതില്ലെന്നാണ് വയൽക്കിളി പ്രവർത്തകരുടെ പുതിയ തീര ുമാനം. എന്നാൽ, ഇത് മറികടന്ന് സ്വതന്ത്ര സ്ഥാനാർഥിയാകാനുള്ള ഒരുക്കത്തിലാണ് സുരേഷ് കീഴാറ്റൂർ.
ലോക്സഭ തെ രഞ്ഞെടുപ്പിൽ മത്സരിക്കാൻ നേരേത്ത വയൽക്കിളികൾ തീരുമാനിച്ചിരുന്നു. സുരേഷ് കീഴാറ്റൂരിനെ സ്ഥാനാർഥിയാക്കാനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാൽ, അതിനുശേഷം തളിപ്പറമ്പിൽ ചേർന്ന കീഴാറ്റൂർ സമര ഐക്യദാർഢ്യ സമിതി യോഗത്തിൽ ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു. ഇതേ തുടർന്നാണ് വയൽക്കിളികൾ വ്യാഴാഴ്ച വീണ്ടും കീഴാറ്റൂരിൽ യോഗം ചേർന്നത്. ഐക്യദാർഢ്യ സമിതിയുടെ എതിർപ്പ് അവഗണിച്ച് തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടെന്ന് വയൽക്കിളി യോഗത്തിൽ ഭൂരിപക്ഷ അംഗങ്ങൾ അഭിപ്രായപ്പെട്ടു. ഇതേതുടർന്ന് മത്സരിക്കേണ്ടെന്ന തീരുമാനവുമുണ്ടായി.
എന്നാൽ, ഈ തീരുമാനം മറികടന്ന് മത്സരരംഗത്തിറങ്ങാൻ തന്നെയാണ് സമരനേതാവ് സുരേഷ് കീഴാറ്റൂരിെൻറ നീക്കം. പാരിസ്ഥിതികവിഷയത്തിന് ഈ തെരഞ്ഞെടുപ്പിൽ പ്രാധാന്യമുണ്ടെന്നും അത് ഉയർത്തി സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്നുമാണ് സുരേഷിെൻറ നിലപാട്. വയൽക്കിളി സമരസംഘടന മാത്രമാണെന്നും വയൽക്കിളികളുടെ തീരുമാനം ഉചിതമാണെന്നും സുരേഷ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.