തളിപ്പറമ്പ്: ചുടല-കുറ്റിക്കോൽ ബൈപാസിനെതിരെ കീഴാറ്റൂർവയൽ സംരക്ഷണമാവശ്യപ്പെട്ട് സമരംചെയ്യുന്ന വയൽക്കിളികൾ സമരത്തിെൻറ ഭാഗമായി മേയ് രണ്ടാംവാരം കീഴാറ്റൂരിൽനിന്ന് തിരുവനന്തപുരത്തേക്ക് മാർച്ച് നടത്തും. ഐക്യദാർഢ്യ സമിതിയും സംസ്ഥാനത്തെ വിവിധ പരിസ്ഥിതിസംരക്ഷണ സംഘടനകളും ദേശീയപാത വികസനത്തിനെതിരെ സമരംചെയ്യുന്ന സംഘടന പ്രതിനിധികളും ഉൾപ്പെട്ടതായിരിക്കും മാർച്ച്. ഇക്കാര്യം തീരുമാനിക്കുന്നതിനായി വിവിധ സംഘടന പ്രതിനിധികളുടെ യോഗം ഉടൻ ചേർന്ന് അന്തിമരൂപം നൽകും.
ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് കണ്ണൂർ സ്റ്റേഡിയം കോർണറിൽ സമര ഐക്യദാർഢ്യ സമിതി പൊതുയോഗം നടത്തും. പരിസ്ഥിതിപ്രവർത്തകൻ ടി.പി. പത്മനാഭൻ മാസ്റ്റർ ഉദ്ഘാടനംചെയ്യുന്ന യോഗത്തിൽ ഡോ. ഡി. സുരേന്ദ്രനാഥ് അധ്യക്ഷത വഹിക്കും.
സി.പി.എം ജാഥയിൽ ആരോപിക്കുന്ന വിഷയങ്ങൾക്ക് മറുപടി പറയുന്നതോടൊപ്പം, യോഗത്തിൽ ലോങ് മാർച്ച് ഉൾപ്പെടെയുള്ള ഭാവിപ്രവർത്തനങ്ങളുടെ പ്രഖ്യാപനവും ഉണ്ടാവുമെന്ന് സമിതി നേതാക്കൾ സൂചിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.