തിരുവനന്തപുരം: വട്ടിയൂർക്കാവിൽ യു.ഡി.എഫിന്‍റെ കെ. മുരളീധരന് അൽപം മുൻതൂക്കം ലഭിച്ചതായാണ് സൂചന. പക്ഷേ, എൽ.ഡി.എഫിന്‍റെ സിറ്റിങ് എം.എൽ.എ വി.കെ. പ്രശാന്തും എൻ.ഡി.എയുടെ ആർ. ശ്രീലേഖയും ഒരുപോലെ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. ബി.ജെ.പി, സി.പി.എം വോട്ടുകൾ മറിഞ്ഞെന്ന നിലയിലുള്ള പ്രചാരണവും മണ്ഡലത്തിൽ ശക്തമാണ്. അത് ആർക്ക് ലഭിച്ചെന്നതാകും വിധി തീരുമാനിക്കുന്നതിൽ നിർണായകം.
സർക്കാർ ജീവനക്കാരും ക്രൈസ്തവ, നായർ വോട്ടുകളും നിർണായകമായ മണ്ഡലത്തിൽ അവരാണ് മണ്ഡലത്തിന്‍റെ വിധി നിർണയിച്ചത്. വികസനം ചർച്ച ചെയ്യപ്പെട്ട മണ്ഡലത്തിൽ മുൻ എം.എൽ.എയെന്ന നിലയിൽ കെ. മുരളീധരൻ നടത്തിയ പ്രവർത്തനങ്ങൾ ഗുണം ചെയ്തെന്നാണ് മുന്നണി വിലയിരുത്തൽ.
ശബരിമലയും വിശ്വാസസംരക്ഷണവും ചർച്ചയായ കഴക്കൂട്ടം മണ്ഡലത്തിൽ സാമുദായിക വോട്ടുകൾ നിർണായകമായെന്ന് വ്യക്തം. വി. മുരളീധരനിലൂടെ മണ്ഡലം ഉറപ്പിച്ചെന്ന് ബി.ജെ.പി അവകാശപ്പെടുമ്പോഴും നിർണായക സ്വാധീനമുള്ള മുസ്ലിംവോട്ടുകൾ എൽ.ഡി.എഫ് സ്ഥാനാർഥി കടകംപള്ളി സുരേന്ദ്രന് ലഭിച്ചെന്ന വിലയിരുത്തലുണ്ട്. ഹാട്രിക് വിജയം തേടുന്ന കടകംപള്ളി തനിക്കെതിരെ ഉയർന്ന ആക്ഷേപങ്ങൾ വോട്ടർമാർ തള്ളിക്കളഞ്ഞെന്ന പ്രതീക്ഷയിലാണ്. എന്നാൽ, ഇരുമുന്നണികളെയും സ്വീകരിക്കാൻ കഴിയാത്ത മതേര, നിഷ്പക്ഷ വോട്ടർമാർ ടി. ശരത്ചന്ദ്രപ്രസാദിന് വോട്ട് ചെയ്തതെന്നാണ് യു.ഡി.എഫ്. അവകാശവാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.