കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണക്കേസിൽ പൊലീസിനെ പ്രതിക്കൂട്ടിലാക്കി ഹൈകോടതി അന്വേഷണറിപ്പോര്‍ട്ട്. ശ്രീജിത്തിനെ ഹാജരാക്കുന്നതില്‍ വീഴ്ച പറ്റിയത് പൊലീസിനാണെന്നും മജിസ്ട്രേറ്റിനല്ലെന്നും ഹൈകോടതി അന്വേഷണറിപ്പോര്‍ട്ടിൽ പറയുന്നു. റവൂര്‍ മജിസ്‌ട്രേറ്റിനെതിരേ പോലീസ് നല്‍കിയ പരാതി അടിസ്ഥാന രഹിതമെന്ന് ഹൈക്കോടതിയുടെ അന്വേഷണ റിപ്പോര്‍ട്ട്.
പൊലീസുകാര്‍ തന്‍റെ വീട്ടില്‍ പ്രതിയെ കൊണ്ടുവന്നിട്ടില്ല. ഇക്കാര്യം തന്നോട് ഫോണില്‍ അറിയിക്കുകമാത്രമാണ് ചെയ്തതെന്നും മജിസ്‌ട്രേറ്റ് നല്‍കിയ മൊഴിയില്‍ പറയുന്നു. പ്രതികളെ ഹാജരാക്കിയിട്ടും റിമാര്‍ഡ് ചെയ്തില്ലെന്നാണ് മജിസ്ട്രേറ്റിനെതിരെയുള്ള പരാതി.
വാസുദേവന്‍റെ വീടാക്രമിച്ച കേസുമായി ബന്ധപ്പെട്ട് ഏപ്രില്‍ ആറിനാണ് ശ്രീജിത്തിനെ ആർ.ടി.എഫ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് ഏഴാം തീയതി ശ്രീജിത്തിനെ പറവൂര്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയെങ്കിലും അദ്ദേഹം കാണാന്‍ വിസമ്മതിച്ചെന്നായിരുന്നു പോലീസ് ഭാഷ്യം. എന്നാൽ, ഏഴാം തീയതി ശ്രീജിത്തിനെ മജിസ്‌ട്രേറ്റിന്‍റെ വീട്ടില്‍ എത്തിച്ചെന്ന് പറയുമ്പോഴും റിമാന്‍ഡ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത് എട്ടാം തീയതിയാണെന്ന് വൈരുധ്യവും നിലനിൽക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.