തിരുവനന്തപുരം: അഖിലേന്ത്യ സർവിസ് ഉദ്യോഗസ്ഥർക്കും സംസ്ഥാന സർവിസിലെ ഗ്രേഡ് ഒന്ന് ഉദ്യോഗസ്ഥർക്കും ഔദ്യോഗിക ആവശ്യങ്ങൾക്ക് വന്ദേഭാരതിൽ യാത്രബത്ത അനുവദിക്കും. കെ.എസ്.ആർ ചട്ട പ്രകാരം വന്ദേഭാരതിലെ യാത്ര അനുവദനീയമായിരുന്നില്ല. ഇത് വേണമെന്ന ശിപാർശ പരിഗണിച്ചാണ് നടപടി.
77200-140500ഉം അതിന് മുകളിലും ശമ്പള സ്കെയിൽ ഉള്ളവർക്ക് വന്ദേഭാരതിന്‍റെ എക്സിക്യൂട്ടിവ് ചെയറിൽ യാത്രബത്ത അനുവദിക്കും. 77200-140500ന് താഴെയുള്ള ഗ്രേഡ് ഒന്ന് ഉദ്യോഗസ്ഥർക്ക് ചെയർകാറിലും യാത്ര നടത്താം.
വന്ദേഭാരത് യാത്രയുടെ ഭാഗമായി വരുന്ന കാറ്ററിങ് ചാർജ്, ഇൻഷുറൻസ് പ്രീമിയം എന്നിവ അനുവദനീയമല്ല. യാത്ര ടിക്കറ്റുകളുടെ അസൽ ബില്ലിനൊപ്പം സമർപ്പിക്കണമെന്നും ധന വകുപ്പിന്‍റെ ഉത്തരവിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.