വാളയാർ പീഡനം: പ്രതികൾക്കെതിരെ പോക്​സൊ ചുമത്തുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വാളയാറില്‍ സഹോദരിമാർ മരിച്ച സംഭവത്തില്‍ പ്രതികള്‍ക്കെതിരെ പോക്​സൊ ചുമത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വാളയാറിലെ സഹോദരങ്ങളുടെ മരണത്തിനുപിന്നിൽ ആരായാലും അവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരും. ആദ്യത്തെ പെണ്‍കുട്ടി മരിച്ച സമയത്ത് പോലീസിന് സംശയകാരണമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. അതുകൊണ്ടാണ് അസ്വാഭാവിക മരണത്തിന് മാത്രം കേസെടുത്തതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

എന്നാല്‍ ആദ്യത്തെ പെണ്‍കുട്ടിയും പീഡനത്തിനിരയായെന്ന് ഇപ്പോള്‍ വ്യക്തമായിട്ടുണ്ട്. രണ്ട് കേസിലും കാര്യക്ഷമമായ അന്വേഷണം നടത്തുന്നുണ്ട്. കുറ്റക്കാര്‍ ആരും രക്ഷപ്പെടില്ലെന്നും മുഖ്യമന്ത്രി സഭക്ക് ഉറപ്പ് നല്‍കി.

വാളയാറിലെ കുട്ടികളുടെ മരണം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെ. മുരളീധരൻ എം.എൽ.എയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. വാളയാറിലെ ഇളയ കുട്ടിയുടെ മരണത്തിന് ഉത്തരവാദി പൊലീസാണെന്ന് കെ. മുരളീധരൻ പറഞ്ഞു. പൊലീസ് ജാഗ്രത കാട്ടിയിരുന്നെങ്കിൽ കുട്ടി മരിക്കില്ലായിരുന്നു. അമ്മയുടെ മൊഴി ലഭിച്ചിട്ടും പൊലീസ് അലംഭാവം കാട്ടിയെന്നും അദ്ദേഹം ആരോപിച്ചു.

സ്ത്രീകള്‍ക്കെതിരായി അടുത്തകാലത്ത് നടന്ന അക്രമങ്ങള്‍ കേരളത്തിന്റെ സാമൂഹിക ജീവിതത്തില്‍ വലിയ പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കിയതെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ അഭിപ്രായപ്പെട്ടു.

Tags:    
News Summary - valayar sexual assualt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.