കോലഞ്ചേരി: വടയമ്പാടിയിലെ റവന്യൂ പറമ്പോക്ക് മൈതാനത്തിന് ലഭിച്ച പട്ടയത്തിന്‍റെ നിയമ സാധുതയെ കുറിച്ച് സര്‍ക്കാര്‍ പരിശോധിക്കണമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി പി.രാജീവ്. വടയമ്പാടിയിലെ റവന്യൂ പുറമ്പോക്ക് മൈതാനം പൊതു ഉടമസ്ഥതയില്‍ നിലനിര്‍ത്തണമെന്നാവശ്യപ്പെട്ട് സി.പി.എം സംഘടിപ്പിച്ച മാര്‍ച്ചിന് ശേഷം നടന്ന പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. 1981 ല്‍ ലഭിച്ചു എന്ന് പറയുന്ന പട്ടയം നീണ്ട് ഇരുപത്തഞ്ച് വര്‍ഷത്തോളം രഹസ്യമാക്കി വച്ചതില്‍ ദുരൂഹതകളുണ്ട്. ഇക്കാര്യത്തില്‍ സമഗ്ര പരിശോധന നടത്തണമെന്നാണ് പാര്‍ട്ടി നിലപാട് സര്‍ക്കാരിനെ അറിയിക്കും. മൈതാനം പൊതു ഉടമസ്ഥതയില്‍ നിലനിര്‍ത്താനുളള സമരങ്ങള്‍ക്കും നിയമ പോരാട്ടങ്ങള്‍ക്കും പാര്‍ട്ടി നേതൃത്വം നല്‍കും. സമരത്തെ മുതലെടുത്ത് നാട്ടില്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നവരെ കരുതിയിരിക്കണെന്നും അദേഹം പറഞ്ഞു.
പ്രശ്‌നത്തില്‍ എല്ലാ വിഭാഗങ്ങളുമായി ചര്‍ച്ച നടത്തി മൈതാനം പൊതു ഉടമസ്ഥതയില്‍ നിലനിര്‍ത്തുന്നതിന് ജില്ലാ കളക്ടര്‍ മുന്‍ കൈ എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സമ്മേളനത്തിന് മുന്നോടിയായി ചൂണ്ടിയില്‍ നിന്നും ഭജന മഠത്തേക്ക് നടന്ന പ്രകടനത്തില്‍ നൂറുകണക്കിന് പേര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.