വ​ട​ക്കാ​ഞ്ചേ​രി ഫ്ലാറ്റ് ക്രമക്കേട്: വാദിയും പ്രതിയും ഒരാളെന്ന് അനിൽ അക്കര

തൃശൂർ: വ​ട​ക്കാ​ഞ്ചേ​രി ലൈ​ഫ് മി​ഷ​ൻ ഫ്ലാ​റ്റ്​ ക്രമക്കേടിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച വിജിലൻസ് അന്വേഷണം അംഗീകരിക്കില്ലെന്ന് അനിൽ അക്കര എം.എൽ.എ. വാദിയും പ്രതിയും ഒരാളായ കേസിൽ അന്വേഷണം ഫലപ്രദമാകില്ല. സി.ബി.ഐ അന്വേഷണം വരുമെന്ന ഘട്ടത്തിലാണ് സർക്കാറിന്‍റെ നീക്കം. വിജിലൻസ് അന്വേഷണം മുഖം രക്ഷിക്കാനുള്ള സർക്കാർ ശ്രമമെന്നും അനിൽ അക്കര മാധ്യമങ്ങളോട് പറഞ്ഞു.

വ​ട​ക്കാ​ഞ്ചേ​രി ച​ര​പ്പ​റ​മ്പി​ൽ ലൈ​ഫ്മി​ഷ​ൻ ഫ്ലാറ്റ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള ഫ്ലാ​റ്റ്​ നി​ർ​മാ​ണത്തിലെ ക്രമക്കേടുകളെ കുറിച്ച് വിജിലൻസ് അന്വേഷണം നടത്താൻ സംസ്ഥാന സർക്കാർ ഉത്തരവിട്ടിരുന്നു. പ്രാഥമിക അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തര സെക്രട്ടറിയാണ് വിജിലൻസ് ഡയറക്ടർക്ക് കത്ത് നൽകിയത്.

വ​ട​ക്കാ​ഞ്ചേ​രി ന​ഗ​ര​സ​ഭ അ​തി​ര്‍ത്തി​യി​ല്‍ നി​ർ​മി​ക്കു​ന്ന സ​മു​ച്ച​യ​ത്തി​നു​ള്ള തു​ക എ​മി​റേ​റ്റ്സ് റെ​ഡ് ക്ര​സ​ന്‍റ്​ എ​ന്ന ഏ​ജ​ന്‍സി ന​ൽ​കി​യെ​ന്നും സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സ്​ പ്ര​തി സ്വ​പ്ന സു​രേ​ഷ് ഇ​ട​നി​ല​ക്കാ​രി​യാ​ണെ​ന്നും അ​നി​ൽ അ​ക്ക​ര എം.​എ​ൽ.​എ‍യാണ് ആദ്യം ആ​രോ​പണം ഉന്നയിച്ചത്. സി.​ബി.​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ഗ​വ​ർ​ണ​ർ​ക്ക് ക​ത്ത് ന​ൽ​കുകയും ചെയ്തു.

2019 ജൂ​ലൈ​യി​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത്​ റെ​ഡ് ക്ര​സ​ന്‍റ്​ ​ഡെ​പ്യൂ​ട്ടി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഫ​ഹ​ദ് അ​ബ്​​ദു​റ​ഹ്​​മാ​ൻ ബി​ന്‍ സു​ല്‍ത്താ​നാ​ണ്​ ലൈ​ഫ് മി​ഷ​നു​മാ​യി ധാ​ര​ണ​പ​ത്രം ഒ​പ്പി​ട്ട​ത്. 140 കു​ടും​ബ​ങ്ങ​ള്‍ക്ക് താ​മ​സി​ക്കാ​ൻ അ​ഞ്ച് നി​ല കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന സ്ഥ​ലം പാ​രി​സ്ഥി​തി​ക സു​ര​ക്ഷി​ത​ത്വ​വും കു​ടി​വെ​ള്ള സൗ​ക​ര്യ​വും ഇ​ല്ലാ​ത്ത​താ​ണെന്നും അനിൽ അക്കര ചൂണ്ടിക്കാട്ടിയിരുന്നു. 

Tags:    
News Summary - Vadakkanchery Life Project: Anil akkara React to Vigilance Enquiry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.