"പൊതു പ്രവർത്തകനെന്ന നിലയിൽ ആര് വന്നാലും കൂടെ നിന്ന് ചിത്രമെടുക്കും. കള്ളൻമാരും ദുഷ്ടൻമാരുമെന്ന് കണ്ടാൽ മാറ്റി നിർത്തും"; ഉണ്ണികൃഷ്ൻ പോറ്റിക്കൊപ്പമുള്ള ചിത്രത്തിൽ പ്രതികരണവുമായി അടൂർ പ്രകാശ്

തിരുവനന്തപുരം: "പൊതു പ്രവർത്തകനെന്ന നിലയിൽ ആര് വന്നാലും കൂടെ നിന്ന് ചിത്രമെടുക്കും. കള്ളൻമാരും ദുഷ്ടൻമാരുമെന്ന് കണ്ടാൽ മാറ്റി നിർത്തും" സ്വർണക്കൊള്ള വിവാദത്തിൽ അടൂർ പ്രകാശ്.  ഉണ്ണി കൃഷ്ണൻ പോറ്റിക്കൊപ്പമുള്ള ചിത്രം പുറത്തു വന്നതിനെ തുടർന്നുള്ള വിവാദത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസം എസ്.ഐ.ടി സംഘം അടൂർ പ്രകാശിനെ ചോദ്യം ചെയ്തിരുന്നു.

"അവർ എന്നോട് ചോദിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകി. അന്വേഷണ സംഘത്തിന് അകത്ത് മറുപടി കൊടുത്തു കൊണ്ടിരിക്കുമ്പോൾ തന്നെ ചില മാധ്യമങ്ങൾ തന്നെയും ഉണ്ണി കൃഷ്ണൻ പോറ്റിയെയും ഒരുമിച്ചിരുത്തിയാണ് ചോദ്യം ചെയ്തതെന്ന് വാർത്ത ഇറക്കി. അത്തരം വാർത്തകൾ കൊടുക്കാൻ എൽ.ഡി.എഫ് ഗവൺമെന്‍റ് ഉദ്യോഗസ്ഥരെ നിയോഗിച്ചിരിക്കുകയാണ്", അടൂർ പ്രകാശ് ആരോപിച്ചു. ആരൊക്കെ ഗൂഡാലോചന നടത്തിയാലും യു.ഡി.എഫ് അധികാരത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - adoor prakash response

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.