തിരുവനന്തപുരം മണക്കാട് വി.എച്ച്.എസ്.എസിൽ വാക്സിൻ എടുക്കാനുള്ള പേടിമൂലം കണ്ണീരണിഞ്ഞ വിദ്യാർഥിനിയെ ആരോഗ്യപ്രവർത്തകരും അധ്യാപകരും ഏറെ പണിപ്പെട്ടാണ് സമാധാനിപ്പിച്ചത്. കുത്തിവെപ്പെടുത്തുകഴിഞ്ഞപ്പോൾ ആശ്വാസത്തോടെ ടീച്ചറെ ചേർത്തുപിടിക്കുന്നു - ഫോട്ടോ: പി.ബി. ബിജു

ഇന്നുമുതൽ കൂടുതൽ സ്കൂളുകളിൽ വാക്സിൻ വിതരണം

തി​രു​വ​ന​ന്ത​പു​രം: സ്കൂ​ളു​ക​ളി​ൽ കോ​വി​ഡ്​ വാ​ക്സി​നേ​ഷ​ൻ ആ​രം​ഭി​ച്ചു. ആ​ദ്യ​ദി​ന​ത്തി​ല്‍ 125 സ്‌​കൂ​ളു​ക​ളി​ലെ വാ​ക്‌​സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ളാ​ണ് പ്ര​വ​ര്‍ത്തി​ച്ച​ത് . വ്യാ​ഴാ​ഴ്ച മു​ത​ൽ കൂ​ടു​ത​ല്‍ സ്‌​കൂ​ളു​ക​ളി​ല്‍ വാ​ക്‌​സി​നേ​ഷ​ന്‍ സെ​ഷ​നു​ക​ള്‍ ആ​രം​ഭി​ക്കു​മെ​ന്ന്​ മ​ന്ത്രി വീ​ണ ജോ​ര്‍ജ് അ​റി​യി​ച്ചു. സം​സ്ഥാ​ന​ത്ത് ആ​ദ്യ​ദി​നം 27,087 കു​ട്ടി​ക​ള്‍ക്കാ​ണ് വാ​ക്‌​സി​ന്‍ ന​ല്‍കി​യ​ത്. ഇ​തു​വ​രെ 57 ശ​ത​മാ​നം (8,668,721) കു​ട്ടി​ക​ൾ വാ​ക്സി​ൽ എ​ടു​ത്തി​ട്ടു​ണ്ട്.

500ല്‍ ​കൂ​ടു​ത​ല്‍ വാ​ക്‌​സി​നെ​ടു​ക്കാ​നു​ള്ള കു​ട്ടി​ക​ളു​ള്ള സ്‌​കൂ​ളു​ക​ളെ തെ​ര​ഞ്ഞെ​ടു​ത്താ​ണ് വാ​ക്‌​സി​നേ​ഷ​ന്‍ ന​ട​ത്തു​ന്ന​ത്. അ​ത് പൂ​ര്‍ത്തി​യാ​യ​ശേ​ഷം അ​തി​ൽ കു​റ​വ്​ കു​ട്ടി​ക​ളു​ള്ള സ്‌​കൂ​ളു​ക​ള്‍ ആ​ലോ​ചി​ക്കു​മെ​ന്ന്​​ മ​ന്ത്രി അ​റി​യി​ച്ചു. മ​ണ​ക്കാ​ട് വൊ​ക്കേ​ഷ​ന​ല്‍ ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ലെ വാ​ക്‌​സി​നേ​ഷ​ന്‍ കേ​ന്ദ്രം മ​ന്ത്രി സ​ന്ദ​ർ​ശി​ച്ചു.

3000 ലേ​റെ കു​ട്ടി​ക​ൾ പ​ഠി​ക്കു​ന്ന മ​ണ​ക്കാ​ട്​ സ്കൂ​ളി​ൽ 600 ഓ​ളം കു​ട്ടി​ക​ളാ​ണ് വാ​ക്‌​സി​നെ​ടു​ക്കാ​നു​ള്ള​ത്. 200 ഓ​ളം കു​ട്ടി​ക​ള്‍ ആ​ദ്യ​ദി​നം വാ​ക്‌​സി​നെ​ടു​ത്തു. കോ​വി​ഡ് പ്രോ​ട്ടോ​കോ​ള്‍ പാ​ലി​ച്ചാ​ണ് വാ​ക്‌​സി​നേ​ഷ​ന്‍. ഡോ​ക്ട​റു​ടെ​യും സ്റ്റാ​ഫ് ന​ഴ്‌​സി​ന്‍റെ​യും സേ​വ​നം ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ട്. ക്ല​സ്റ്റ​റു​ക​ളാ​യ സ്‌​കൂ​ളു​ക​ളി​ലെ വാ​ക്‌​സി​നേ​ഷ​ന്‍ സ്‌​കൂ​ള്‍ തു​റ​ന്ന​ശേ​ഷ​മാ​കും ന​ട​ത്തു​ക. കോ​വി​ഡ് വ​ന്ന കു​ട്ടി​ക​ള്‍ക്ക് മൂ​ന്ന് മാ​സ​ത്തി​നു​ശേ​ഷം വാ​ക്‌​സി​നെ​ടു​ത്താ​ല്‍ മ​തി​യെ​ന്ന്​ മ​ന്ത്രി പ​റ​ഞ്ഞു.

Tags:    
News Summary - vaccination in more schools from today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.