പി.സി. ജോർജിനെതിരെ ‘വായ്​ മൂടെടാ’ ഹാഷ്​ടാഗുമായി സോഷ്യൽ മീഡിയ; പിന്തുണച്ച് പ്രമുഖരും

കോട്ടയം: ബിഷപ്പിനെതിരെ പീഡനപരാതി നൽകിയ കന്യാസ്ത്രീക്കെതിരെ അപമാനകരമായ പ്രസ്താവന നടത്തിയ പി.സി. ജോർജ് എം.എൽ. എക്കെതിരെ പ്രതിഷേധവുമായി സമൂഹമാധ്യമങ്ങൾ. ‘വായ്​ മൂടെടാ പീസീ’ എന്ന ഹാഷ്​ടാഗിലെ പ്രതിഷേധത്തിന്​ പ്രമുഖരുടെയുൾപ്പെടെ വലിയ പിന്തുണയാണ് ലഭിച്ചിരിക്കുന്നത്. സെല്ലോടേപ്​ ഉപയോഗിച്ച് ജോർജി​​​െൻറ വായ് മൂടിയുള്ള ചിത്രങ്ങളോടെയാണ് സാമൂഹിക മാധ്യമങ്ങളിലെ പ്രചാരണം.

പ്രതിഷേധത്തി​​​െൻറ ഭാഗമായതില്‍ അഭിമാനിക്കുന്നുവെന്ന്​ നടി പാർവതി ട്വിറ്ററിൽ കുറിച്ചു. പി.സി. ജോര്‍ജി​​​െൻറ വൃത്തികെട്ട പരാമര്‍ശങ്ങള്‍ ഇതോടെ അവസാനിപ്പിക്കണമെന്നാണ് ട്വിറ്റ്. നീതിക്കുവേണ്ടി പോരാടുന്ന കന്യാസ്ത്രീകളെ അഭിവാദ്യം ചെയ്യുന്നതോടൊപ്പം അവരുടെ പോരാട്ടവീര്യം മികച്ചതാണെന്നും ഭയപ്പെടാതെ മുന്നോട്ടുപോകണമെന്നും പാര്‍വതി ആവശ്യപ്പെടുന്നു. നടിയും ആക്ടിവിസ്​റ്റുമായ സജിത മഠത്തിൽ ഇതിനെതിരെ നിശ്ശബ്​ദരായിരിക്കുന്നവരെയും പരിഹസിച്ചാണ് കുറിപ്പിട്ടത്. ഇരയെ അപമാനിച്ച എം.എൽ.എയെ അയോഗ്യനാക്കി ജയിലിലടക്കണമെന്നാണ് പ്രമുഖ മാധ്യമപ്രവർത്തക ബർക്ക ദത്ത് സമൂഹമാധ്യമത്തിൽ അഭിപ്രായപ്പെട്ടത്. ബോളിവുഡ് താരം രവീണ ടണ്ടനു പിന്നാലെ നടി സ്വര ഭാസ്കറും രൂക്ഷവിമർശനമാണ് ട്വിറ്ററിലൂടെ പങ്കുവെച്ചത്.

എം.എൽ.എ പറഞ്ഞത് തീർത്തും അരോചകരമാണെന്നും ഇത് ലജ്ജിപ്പിക്കുന്നുണ്ടെന്നും സ്വര ട്വിറ്റ് ചെയ്തു. ദേശീയ മാധ്യമങ്ങളിലും പി.സി. ജോർജി​​​െൻറ വിവാദ പ്രസ്താവന വാർത്തയായിരുന്നു. സംഭവത്തിൽ ആക്ഷേപിക്കപ്പെട്ട കന്യാസ്ത്രീയുടെ മൊഴിയെടുക്കാൻ ചൊവ്വാഴ്ച പൊലീസ് എത്തിയെങ്കിലും വ്യക്തിപരമായ അസൗകര്യമറിയിച്ചതോടെ ബുധനാഴ്ച വീണ്ടും മഠത്തിലെത്തി പൊലീസ് മൊഴി രേഖപ്പെടുത്തും. അതിനുശേഷമാവും നടപടി. ദേശീയ വനിത കമീഷൻ സ്വമേധയ കേസെടു​െത്തങ്കിലും ഗൗരവമായി കാണുന്നില്ലെന്ന നിലപാടിലാണ് ജോർജ്.



ജോർജി​െൻറ അധിക്ഷേപം സഹിക്കാവുന്നതിലുമപ്പുറം
കൊ​ച്ചി: പി.​സി. ജോ​ർ​ജ് പ​ര​സ്യ​മാ​യി അ​ധി​ക്ഷേ​പി​ക്കു​ന്ന​ത് സ​ഹി​ക്കാ​നാ​വു​ന്നി​ല്ലെ​ന്ന് ബി​ഷ​പ്പി​​െൻറ ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​യ ക​ന്യാ​സ്ത്രീ​യു​ടെ സ​ഹോ​ദ​രി. സ​ഹോ​ദ​രി എ​ന്ന നി​ല​യി​ൽ ത​ന്നെ​യും ചാ​ന​ൽ ച​ർ​ച്ച​ക​ളി​ലൂ​ടെ​യും മ​റ്റും ഒ​രു​പാ​ട് ആ​ക്ഷേ​പി​ച്ചു. ജോ​ർ​ജി​െൻറ​പോ​ലെ സ​ഭ്യ​മ​ല്ലാ​ത്ത രീ​തി​യി​ൽ സം​സാ​രി​ക്കാ​ൻ ത​ങ്ങ​ൾ പ​ഠി​ച്ചി​ട്ടി​ല്ല. സ്ത്രീ​യു​ടെ വേ​ദ​ന​യെ​ക്കു​റി​ച്ച് അ​യാ​ൾ​ക്ക് അറി​യി​ല്ല. നി​ര​വ​ധി ത​വ​ണ സ​ഭ അ​ധ്യ​ക്ഷ​ന്മാ​രോ​ട് സ​ഹോ​ദ​രി​ക്കേ​റ്റ അ​പ​മാ​ന​ത്തെ​ക്കു​റി​ച്ച് പ​റ​ഞ്ഞി​രു​ന്നു. ന​ട​പ​ടി​യെ​ടു​ക്കാ​ൻ അ​വ​ർ ത​യാ​റാ​യി​ല്ല. അ​തു​കൊ​ണ്ടാ​ണ് ഇ​ന്ന് ത​​െൻറ സ​ഹോ​ദ​രി​മാ​ർ​ക്ക് തെ​രു​വി​ലി​റ​ങ്ങേ​ണ്ടി വ​ന്ന​ത്. മ​ദ​ർ ജ​ന​റാ​ൾ ഉ​ൾ​പ്പെ​ടെ എ​ല്ലാ​വ​രും ബി​ഷ​പ്പി​ന് കൂ​ട്ടു​നി​ന്നു. ഒ​തു​ക്കി​ത്തീ​ർ​ക്കാ​നു​ള്ള ശ്ര​മം ആ​ദ്യം മു​ത​ലേ ന​ട​ന്നി​ട്ടു​ണ്ട്. സ​ഹോ​ദ​ര​ന് അ​ഞ്ചു​കോ​ടി രൂ​പ​യാ​ണ് ആ​ദ്യം വാ​ഗ്ദാ​നം ചെ​യ്ത​ത്. അ​ത്​ ഫ​ലി​ക്കാ​താ​യ​പ്പോ​ൾ ഭീ​ഷ​ണി​യാ​യി. സ്വ​ന്തം ഇ​ട​വ​ക​യി​ലെ അ​ച്ച​ൻ​മാ​ർ​ത​ന്നെ ഭീ​ഷ​ണി​യു​മാ​യി വ​ന്നു. എ​ന്തി​നാ​ണ് തെ​റ്റു ചെ​യ്ത​വ​രെ സ​ഭ സം​ര​ക്ഷി​ക്കു​ന്ന​ത് എ​ന്ന​റി​യി​ല്ല. ‘‘ഒ​രു​പാ​ട് സ​ഹി​ച്ചി​ട്ടു​ണ്ട് അ​നു​ജ​ത്തി. എ​ന്തു​വ​ന്നാ​ലും ഞ​ങ്ങ​ൾ നേ​രി​ടും. നീ​തി കി​ട്ടും​വ​രെ അ​വ​ളു​ടെ കൂ​ടെ കു​ടും​ബം ഉ​ണ്ടാ​കും’’ -സ​േ​ഹാ​ദ​രി പ​റ​ഞ്ഞു.

ബി​ഷ​പ്​ ഫ്രാ​േ​ങ്കാ മു​ള​യ്​​ക്ക​ലി​നെ അ​റ​സ്​​റ്റ്​ ചെ​യ്യ​ണ​മെ​ന്നും പി.​സി. ജോ​ർ​ജ്​ എം.​എ​ൽ.​എ രാ​ജി​വെ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട്​ സെ​ക്ര​േ​ട്ട​റി​യ​റ്റി​ന്​ മു​ന്നി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധ പ​രി​പാ​ടി​യി​ൽ കോ​ല​ത്തി​ൽ ചെ​രി​പ്പ്​​മാ​ല അ​ണി​യി​ക്കു​ക​യും ​ചാ​ണ​ക​ത്തി​ൽ മു​ക്കി​യ ചൂ​ലു​കൊ​ണ്ട്​ അ​ടി​ക്കു​ക​യും ചെ​യ്യു​ന്ന വ​നി​ത​ക​ൾ


കോലത്തിൽ ചൂലുകൊണ്ടടി
തി​രു​വ​ന​ന്ത​പു​രം: ബി​ഷ​പ്​ ഫ്രാ​ങ്കോ മു​ള​ക്ക​ലി​​െൻറ​യും പി.​സി. ജോ​ർ​ജ് എം.​എ​ൽ.​എ​യു​ടെ​യും കോ​ല​ത്തി​ൽ ചാ​ണ​കം മു​ക്കി​യ ചൂ​ലു​കൊ​ണ്ട​ടി​ച്ച് സെ​ക്ര​ട്ട​റി​യേ​റ്റി​നു മു​ന്നി​ൽ വ​നി​ത കൂ​ട്ടാ​യ്മ​യു​ടെ പ്ര​തി​ഷേ​ധം. കോ​ല​ത്തി​ൽ ചെ​രി​പ്പു​മാ​ല അ​ണി​യി​ച്ച്​ ഗീ​ത ന​സീ​ർ പ്ര​തി​ഷേ​ധം ഉ​ദ്ഘാ​ട​നം ചെ​യ്തു. ബി​ഷ​പ്പി​നെ അ​റ​സ്​​റ്റ്​ ചെ​യ്യ​ണ​മെ​ന്നും ജോ​ർ​ജി​നെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. കൊ​ച്ചി​യി​ൽ സ​മ​രം ന​ട​ത്തു​ന്ന ക​ന്യാ​സ്ത്രീ​ക​ൾ​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചു. ടി. ​രാ​ധാ​മ​ണി, ഏ​ലി​യാ​മ്മ വി​ജ​യ​ൻ, മേ​ഴ്സി അ​ല​ക്സാ​ണ്ട​ർ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

ജോർജിൻെറ വിശദീകരണം തേടും –സ്പീക്കർ
പൊ​ന്നാ​നി: ക​ന്യാ​സ്ത്രീ​യെ അ​ധി​ക്ഷേ​പി​ക്കു​ന്ന പ​രാ​മ​ർ​ശം ന​ട​ത്തി​യ പി.​സി. ജോ​ർ​ജ്​ എം.​എ​ൽ.​എ​യോ​ട് വി​ശ​ദീ​ക​ര​ണം തേ​ടു​മെ​ന്ന് സ്പീ​ക്ക​ർ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ. ഏ​ത് സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​ത്ത​രം പ​രാ​മ​ർ​ശം ന​ട​ത്തി​യ​തെ​ന്ന് വി​ശ​ദീ​ക​രി​ക്ക​ണം. എം.​എ​ൽ.​എ സ്ഥാ​ന​ത്തി​രു​ന്ന് ആ​രും നി​യ​മ​വ്യ​വ​സ്ഥ​യെ അ​വ​ഹേ​ളി​ക്കു​ന്ന രീ​തി​യി​ൽ സം​സാ​രി​ക്ക​രു​ത്. ജോ​ർ​ജി​​െൻറ പ​രാ​മ​ർ​ശം നി​യ​മ​സ​ഭ​യു​ടെ നി​ല​വാ​ര​ത്തെ പാ​താ​ള​ത്തോ​ളം താ​ഴ്ത്തി. ആ​രെ​ങ്കി​ലും ക​ന്യാ​സ്ത്രീ​യാ​ണോ അ​ല്ല​യോ എ​ന്ന്​ അ​ന്തി​മ​മാ​യി തീ​രു​മാ​നി​ക്കാ​നു​ള്ള അ​ധി​കാ​രം അ​ദ്ദേ​ഹ​ത്തി​നോ മ​റ്റാ​ർ​ക്കെ​ങ്കി​ലു​മോ ഇ​ല്ല -ശ്രീ​രാ​മ​കൃ​ഷ്ണ​ൻ പറഞ്ഞു.

വെൽഫെയർ പാർട്ടി വനിത വിഭാഗം സെക്രട്ടേറിയറ്റ് ധർണ നടത്തി
തി​രു​വ​ന​ന്ത​പു​രം: ബി​ഷ​പ് ഫ്രാ​ങ്കോ മു​ള​യ്ക്ക​ലി​നെ​യും പി.​കെ. ശ​ശി എം.​എ​ൽ.​എ​യെ​യും അ​റ​സ്​​റ്റ്​ ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി വ​നി​ത വി​ഭാ​ഗം സെ​ക്ര​േ​ട്ട​റി​യ​റ്റി​ന്​ മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി. സം​സ്ഥാ​ന സ​മി​തി​യം​ഗം മും​താ​സ് ബീ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ന്യാ​സ്ത്രീ​ക​ൾ നീ​തി​ക്കു​വേ​ണ്ടി സ​മ​ര​ത്തി​നി​റ​ങ്ങി​യ​പ്പോ​ൾ പി.​സി. ജോ​ർ​ജ് എം.​എ​ൽ.​എ അ​വ​രെ അ​ധി​ക്ഷേ​പി​ച്ചാ​ണ് സം​സാ​രി​ച്ച​ത്.
കേ​ര​ള​ത്തി​ലെ സ്ത്രീ​ക​ൾ കു​റ്റി​ച്ചൂ​ലു​കൊ​ണ്ടാ​ണ് പി.​സി. ജോ​ർ​ജി​നെ നേ​രി​ടേ​ണ്ട​ത്. കേ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ​നി​ന്ന് ഇ​പ്പോ​ഴ​ത്തെ ഡി.​ജി.​പി​യെ മാ​റ്റി സ്വ​ത​ന്ത്ര അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു. ക​ൺ​വീ​ന​ർ ആ​രി​ഫാ ബീ​വി, ഷം​ല അ​ട്ട​ക്കു​ള​ങ്ങ​ര തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.


Tags:    
News Summary - VaayaMoodedaPC- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.