തിരുവനന്തപുരം: രണ്ടുതവണ ഭരിച്ചു കഴിഞ്ഞാൽ പ്രതിപക്ഷത്തിരിക്കുന്നതാണ് നല്ലതെന്ന് പറഞ്ഞ സാഹിത്യകാരനും കേരളാ സാഹിത്യ അക്കാദമി അധ്യക്ഷനുമായ കെ. സച്ചിദാനന്ദന്‍റെ പ്രതികരണത്തിന് മറുപടിയുമായി മന്ത്രി വി. ശിവൻകുട്ടി. സച്ചിദാനന്ദന്‍റെ പരാമർശം തെറ്റിദ്ധാരണ കൊണ്ടാണെന്ന് മന്ത്രി പറഞ്ഞു.
അദ്ദേഹം അങ്ങനെ വിലയിരുത്തൽ നടത്തിയത് എന്തുകൊണ്ടെന്ന് മനസ്സിലാകുന്നില്ല. ഇടതുമുന്നണി മൂന്നാമതും അധികാരത്തിൽ വരുമെന്നതിൽ ഒരു സംശയവുമില്ല. ഇടതുസർക്കാർ തുടർന്ന് വന്നാലും ഒരു കുഴപ്പവുമില്ല. തുടർഭരണം ഉണ്ടാകാതിരിക്കാനുള്ള ഒരു കാരണവും കാണുന്നില്ലെന്നും ശിവൻ കുട്ടി വാർത്തസമ്മേളനത്തിൽ ചോദ്യങ്ങൾക്ക് മറുപടിയായി പറഞ്ഞു.
ആന്റോ ആന്‍റണി വാങ്ങിയ രണ്ട് കോടിയുടെ കാര്യത്തിൽ പ്രതിപക്ഷ നേതാവ് ഇതുവരെ മറുപടി പറഞ്ഞിട്ടില്ല. ഇക്കാര്യത്തിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള ആരും മിണ്ടിയിട്ടില്ല. ചില മാധ്യമങ്ങൾക്കും കണ്ട ഭാവമില്ലെന്നും അദ്ദേഹം പറഞ്ഞു.
പെരുന്നാളിന് മൂന്ന് ദിവസം അവധി നൽകണമെന്ന സമസ്തയുടെ ആവശ്യം നയപരമായ തീരുമാനം വേണ്ട കാര്യമാണെന്ന് മന്ത്രി വ്യക്തമാക്കി. അതൊക്കെ ചർച്ചചെയ്ത് തീരുമാനിക്കേണ്ടതാണെന്നും ഇപ്പോൾ മറുപടി പറയാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജമാഅത്തെ ഇസ്ലാമിക്കെതിരെ സമസ്ത പ്രമേയം പാസാക്കിയതിനെ കുറിച്ച ചോദ്യത്തിന് ‘അതിനിപ്പോ എന്താ’ എന്നായിരുന്നു ശിവൻകുട്ടിയുടെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.