വന്ദേമാതരം: ജനകീയ പ്രക്ഷോഭവും നിയമ നടപടിയുമായി ബി.ജെ.പി

തിരുവനന്തപുരം: സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ വന്ദേമാതരം പൂര്‍ണമായി ആലപിക്കാന്‍ വിസമ്മതിച്ചതിലൂടെ സംസ്ഥാന സര്‍ക്കാറും പ്രതിപക്ഷവും രാജ്യത്തിനാകെ അപമാനകരമായ നിലപാടാണ് സ്വീകരിച്ചതെന്ന് ബി.ജെ.പി. ലീഗിന്റെ മുന്നില്‍ മുട്ടുമടക്കുന്ന വി.ഡി സതീശന്‍ സര്‍ക്കാറിന്റെ രാജ്യവിരുദ്ധ നീക്കത്തിനെതിരെ ജനകീയ പ്രക്ഷോഭത്തിനും നിയമനടപടിക്കും നേതൃത്വം നല്‍കുമെന്നും ബി.ജെ.പി സംസ്ഥാന ജന:സെക്രട്ടറി എം.ടി. രമേശ് വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

പാര്‍ലമെന്റ് നിയമം മൂലം വന്ദേമാതരത്തിന് ഭരണഘടനാപരമായ പദവി നല്‍കിയിട്ടും കേരളത്തിലെ യു.ഡി.എഫ് നേതൃത്വം വന്ദേമാതരം പൂര്‍ണമായി ഒഴിവാക്കി. മുസ്‍ലിം ലീഗ്, ജമാഅത്തെ ഇസ്‍ലാമി, എസ്.ഡി.പി.ഐ തുടങ്ങിയ വര്‍ഗീയ സംഘടനകളുടെ സമ്മർദത്തിന് വഴങ്ങിയാണ് ഇത്. പ്രീണന രാഷ്ട്രീയത്തിനെതിരെ ശക്തമായ പ്രക്ഷോഭത്തിന് ബി.ജെ.പി നേതൃത്വം നല്‍കുമെന്നും എം.ടി. രമേശ് പറഞ്ഞു.




Tags:    
News Summary - Vande Mataram row: BJP to launch public protest and legal action

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.