തെരുവു നായ നിയന്ത്രണം; തദ്ദേശ സ്ഥാപനങ്ങളെ കക്ഷി ചേർക്കാൻ ഹൈകോടതി നിർദേശം

കൊച്ചി: തെരുവു നായ ശല്യം നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട സ്വമേധയാ ഹരജിയിൽ സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്ഥാപനങ്ങളെയും എതിർകക്ഷികളാക്കാൻ സർക്കാറിനോട് ഹൈകോടതി നിർദേശം. വിഷയത്തിൽ സുപ്രീം കോടതി പുറപ്പെടുവിച്ച മാർഗ നിർദേശങ്ങൾ നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് വിശദീകരണം തേടുന്നതിന്‍റെ ഭാഗമായാണ് നടപടി.

തദ്ദേശ സ്ഥാപനങ്ങളെ കക്ഷി ചേർക്കാനുള്ള അപേക്ഷ വ്യാഴാഴ്ചക്കകം സമർപ്പിക്കാൻ ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് എ.കെ. പ്രീത എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച് സർക്കാറിനോട് നിർദേശിച്ചു. വെള്ളിയാഴ്ച വീണ്ടും ഹരജി പരിഗണിക്കും. തിങ്കളാഴ്ച ഹരജി പരിഗണിക്കവേ ചില തദ്ദേശ സ്ഥാപനങ്ങളിൽ തെരുവു നായകളുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന പ്രശ്നങ്ങളിൽ കോടതി വിശദീകരണം തേടി.

Tags:    
News Summary - Stray dog ​​control; High Court directs local bodies to be involved

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.