തിരുവനന്തപുരം: സപ്ലൈകോ വില്‍പനശാലകളിലും ഓണച്ചന്തകളിലും ശബരി സബ്‌സിഡി വെളിച്ചെണ്ണയുടെ വില വീണ്ടും കുറച്ചു. 249 രൂപയായിരുന്ന വില ഭക്ഷ്യമന്ത്രി അനൂപ് ജേക്കബിന്‍റെ ഇടപെടലിന്‍റെ ഫലമായി ലിറ്ററിനു 229 രൂപയായാണ് കുറച്ചത്. ഇനി സപ്ലൈകോയില്‍ നിന്ന് 20 രൂപ കുറവില്‍ ശബരി വെളിച്ചെണ്ണ വാങ്ങാം. ഇതു സംബന്ധിച്ചു ഭക്ഷ്യ പൊതുവിതരണ വകുപ്പ് ഉത്തരവിറക്കിയതായി മന്ത്രി അറിയിച്ചു. സബ്‌സിഡി സാധനങ്ങള്‍ ഓണം പ്രമാണിച്ച് സെപ്റ്റംബറിലേത് ഉള്‍പ്പെടെ രണ്ടു മാസത്തേത് ഇപ്പോള്‍ വാങ്ങാം. സബ്‌സിഡി സാധനങ്ങള്‍ വാങ്ങാന്‍ റേഷന്‍ കാര്‍ഡ് വേണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.