സ്കൂൾ കലോത്സവത്തിൽ ഫലസ്തീൻ ഐക്യദാർഢ്യ മൈം തടയാൻ ആർക്കാണ് അധികാരം? -വി. ശിവൻകുട്ടി; വിദ്യാർഥികൾക്ക് വീണ്ടും അവസരമൊരുക്കുമെന്ന്

കാസർകോട്: ഫലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സ്കൂൾ കലോത്സവത്തിൽ മൈം ഷോ അവതരിപ്പിച്ചത് നിർത്തിവെപ്പിച്ച സംഭവം അടിയന്തിരമായി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ നിർദേശിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. കാസർഗോഡ് കുമ്പള ഹയർ സെക്കൻഡറി സ്‌കൂളിലുണ്ടായ സംഭവത്തിൽ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്കാണ് മന്ത്രി നിർദേശം നൽകിയത്.

ഗ​സ്സ പ്ര​മേ​യ​മാ​യ മൂ​കാ​ഭി​ന​യ മ​ൽ​സ​ര​ത്തി​ൽ അ​വ​ത​ര​ണം തീ​രും മു​മ്പേ അ​ധ്യാ​പ​ക​ർ ക​ർ​ട്ട​നി​ടുകയായിരുന്നു. വി​ഷ​യം വി​വാ​ദ​ത്തി​ലും സം​ഘ​ർ​ഷ​ത്തി​ലും എ​ത്തി​യ​തോ​ടെ സ്കൂ​ൾ ക​ലോ​ത്സ​വം​ത​ന്നെ നി​ർ​ത്തി​വെ​ച്ചു. വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കേ​ണ്ട ക​ലോ​ത്സ​വ​ത്തി​ൽ വെ​ള്ളി​യാ​ഴ്ച രാ​ത്രി ഏ​ഴു​മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ർ​ഥി​ക​ളു​ടെ മൈം ​ഷോ​യി​ലാ​ണ് ഗ​സ്സ പ്ര​മേ​യ​മാ​ക്കി അ​വ​ത​രി​പ്പി​ച്ച​ത്. 10 മി​നി​റ്റ് ദൈ​ർ​ഘ്യ​മു​ള്ള മൈം ​ര​ണ്ട് മി​നി​റ്റും 10 സെ​ക്ക​ൻ​ഡും വേ​ദി​യി​ൽ അ​ര​ങ്ങേ​റി. തു​ട​ർ​ന്ന് മ​ത്സ​രാ​ർ​ഥി​ക​ൾ ഗ​സ്സ ദൈ​ന്യ​ത​യു​​ടെ പ്ല​ക്കാ​ർ​ഡ് ഉ​യ​ർ​ത്തി​യ​പ്പോ​ൾ മൂ​ന്ന് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി അ​ധ്യാ​പ​ക​ർ രം​ഗ​ത്തെ​ത്തി ക​ർ​ട്ട​ൻ താ​ഴ്ത്താ​ൻ നി​ർ​ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു. അ​വ​ത​ര​ണം നി​ഷേ​ധി​ച്ച​തോ​ടെ ​മൈം ​അ​വ​ത​രി​പ്പി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ പു​റ​ത്തി​റ​ങ്ങി പ്ല​ക്കാ​ർ​ഡ് ഉ​യ​ർ​ത്തി പ്ര​തി​ഷേ​ധി​ച്ചു.

വി​ഷ​യം സം​ഘ​ർ​ഷ​ത്തി​ലേ​ക്ക് മാ​റി​യ​തോ​ടെ പൊ​ലീ​സെ​ത്തി രം​ഗം ശാ​ന്ത​മാ​ക്കി. ശ​നി​യാ​ഴ്ച രാ​വി​ലെ ചേ​ർ​ന്ന പി.​ടി.​എ യോ​ഗ​ത്തി​ലേ​ക്ക് വി​ദ്യാ​ർ​ഥി​ക​ൾ ഇ​ര​ച്ചു​ക​യ​റി. പൊ​ലീ​സെ​ത്തി വി​ദ്യാ​ർ​ഥി​ക​ളെ അ​റ​സ്റ്റ് ചെ​യ്തു​നീ​ക്കി. എം.​എ​സ്.​എ​ഫ്, എ​സ്.​എ​ഫ്.​ഐ വി​ദ്യാ​ർ​ഥി​ക​ൾ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി. എ​ൻ.​എ. നെ​ല്ലി​ക്കു​ന്ന് എം.​എ​ൽ.​എ, എ.​കെ.​എം. അ​ഷ്റ​ഫ് എം.​എ​ൽ.​എ എ​ന്നി​വ​ർ സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. മൂ​കാ​ഭി​ന​യം അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നെ എ​തി​ർ​ത്തി​രു​ന്നി​ല്ലെ​ന്നും പ്ല​ക്കാ​ർ​ഡ് ഉ​യ​ർ​ത്താ​ൻ പാ​ടി​ല്ലെ​ന്ന് നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്ന​താ​യും അ​ധ്യാ​പ​ക​ർ പ​റ​ഞ്ഞു. ഗ​സ്സ പ്ര​മേ​യ​മാ​യ പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ക്കാ​ൻ പാ​ടി​ല്ലെ​ന്നും പ​ഹ​ൽ​ഗാം പോ​ലു​ള്ള ഇ​ന്ത്യ​ൻ വി​ഷ​യ​ങ്ങ​ൾ ആ​കാ​മെ​ന്നും ചി​ല അ​ധ്യാ​പ​ക​ർ നേ​ര​ത്തേ​ത​ന്നെ നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. ത​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന പ്ര​മേ​യം അ​ധ്യാ​പ​ക​രെ കാ​ണി​ച്ചി​രു​ന്നു. അ​തി​ൽ അ​ധ്യാ​പ​ക​ർ നി​ർ​ദേ​ശി​ച്ച മാ​റ്റ​ങ്ങ​ൾ വ​രു​ത്തി​യ​താ​യും വി​ദ്യാ​ർ​ഥി​ക​ൾ പ​റ​ഞ്ഞു.

ഫലസ്തീൻ വിഷയത്തിൽ അവതരിപ്പിച്ച മൈം തടയാൻ ആർക്കാണ് അധികാരമെന്ന് മന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ ചോദിച്ചു. കുമ്പള സ്‌കൂളിലെ വിദ്യാർഥികൾക്ക് ഇതേ മൈം വേദിയിൽ അവതരിപ്പിക്കാൻ അവസരമൊരുക്കും അദ്ദേഹം അറിയിച്ചു.

മന്ത്രിയുടെ കുറിപ്പ്

കാസർഗോഡ് കുമ്പള ഹയർ സെക്കണ്ടറി സ്‌കൂളിൽ കലോത്സവത്തിൽ മൈം അവതരിപ്പിച്ചതിന് പരിപാടി നിർത്തി വെപ്പിയ്ക്കുകയും കലോത്സവം തന്നെ മാറ്റി വെയ്ക്കുകയും ചെയ്ത സംഭവം ശ്രദ്ധയിൽപ്പെട്ടു. ഇക്കാര്യം അടിയന്തിരമായി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

പലസ്തീൻ വിഷയത്തിൽ മൈം അവതരിപ്പിച്ചതിനാണ് നടപടി എന്നാണ് മനസ്സിലാക്കുന്നത്. ഒരു കാര്യം വ്യക്തമായി പറയാം. പലസ്തീനിൽ ഇസ്രയേൽ നടത്തുന്ന വംശഹത്യയ്ക്ക് എതിരെ എന്നും നിലപാട് എടുത്ത ജനവിഭാഗമാണ് കേരളം.

പലസ്തീനിൽ വേട്ടയാടപ്പെടുന്ന കുഞ്ഞുങ്ങൾക്കൊപ്പമാണ് കേരളം.

പലസ്തീൻ വിഷയത്തിൽ അവതരിപ്പിച്ച മൈം തടയാൻ ആർക്കാണ് അധികാരം? കുമ്പള സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് ഇതേ മൈം വേദിയിൽ അവതരിപ്പിക്കാൻ അവസരമൊരുക്കും എന്ന കാര്യം വ്യക്തമാക്കാൻ ഞാൻ ആഗ്രഹിക്കുകയാണ്.

Full View

ഇസ്രായേലിന്‍റെ വംശഹത്യക്കിരയാകുന്ന ഫലസ്തീനികൾക്ക് ഐക്യാദാർഢ്യവുമായാണ് കാസര്‍കോട് കുമ്പള ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാർഥികൾ മൈം അവതരിപ്പിച്ചത്. കലോത്സവത്തിൽ അവതരിപ്പിക്കുന്ന മൈമിന്‍റെ തീം ഫലസ്തീനാണെന്ന് അറിഞ്ഞതോടെ പരിപാടി പൂർത്തിയാകുന്നതിന് മുമ്പ് അധ്യാപകൻ കർട്ടൻ താഴ്ത്തുകയായിരുന്നു.

Tags:    
News Summary - V Sivan kutty about school kalolsavam due to palestine solidarity mime

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.