Posted On
date_range Updated On
date_range വയനാട്ടിൽ പീഡനത്തിനിരയായ പ്ലസ് വൺ വിദ്യാർഥിനി ആത്മഹത്യ ചെയ്തു
കൽപ്പറ്റ: വയനാട്ടിൽ പീഡനത്തിനിരയായ പ്ലസ് വൺ വിദ്യാർഥിനി ആത്മഹത്യ ചെയ്തു. തിങ്കളാഴ്ചയാണ് പെൺകുട്ടിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. പെൺകുട്ടി നിരന്തരമായി പീഡനത്തിനിരയായിരുന്നുവെന്നാണ് റിപ്പോർട്ട്. അയൽവാസിയും ബന്ധുവും ചേർന്നാണ് പെൺകുട്ടിയെ ഇത്തരത്തിൽ പീഡനത്തിനിരയാക്കിയത്.
കഴിഞ്ഞയാഴ്ച സ്കൂളിൽ നടന്ന കൗൺസിലിങ്ങിനിടെ പെൺകുട്ടിപീഡനവിവരം വെളിപ്പെടുത്തി. തുടർന്ന് സ്കൂൾ അധികൃതർ പീഡനവിവരം പൊലീസിനെ അറിയിച്ചു. സംഭവത്തിൽ കേസെടുത്ത പൊലീസ് പ്രതികളെ രണ്ടുപേരെയും അറസ്റ്റ് ചെയ്തു. എന്നാൽ, കടുത്ത മാനസിക സമ്മർദത്തിലായ പെൺകുട്ടി തിങ്കളാഴ്ച വൈകീട്ടോടെ ആത്മഹത്യ ചെയ്യുകയായിരുന്നു. പെൺകുട്ടിയുടെ ആത്മഹത്യയിൽ ഉൾപ്പടെ വിശദമായ അന്വേഷണം പൊലീസ് ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.