മെഡിസെപ്​: പ്രീമിയം വർധനക്ക്​ മന്ത്രിസഭയുടെ സാധൂകരണം

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെയും പെൻഷൻകാരുടെയും മെഡിക്കല്‍ ഇന്‍ഷൂറന്‍സ് പദ്ധതിയായ മെഡിസെപ്​ പദ്ധതിയുടെ രണ്ടാം ഘട്ട പ്രീമിയം 687 രൂപയായി നിജപ്പെടുത്തിയ ഉത്തരവിന്​ മ​ന്ത്രിസഭ സാധൂകരണം നൽകി.

പദ്ധതിയുടെ ആദ്യ വർഷം 687 രൂപയായിരിക്കും പ്രതിമാസ പ്രീമിയം. അതേസമയം രണ്ടാം വര്‍ഷത്തിലേയ്ക്ക് കടക്കുമ്പോള്‍ ചികിത്സാ പാക്കേജ് നിരക്കില്‍ അഞ്ച ശതമാനം വര്‍ധിക്കും. ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനിയ്ക്കാണ് പദ്ധതിയുടെ നിര്‍വഹണ ചുമതല. രണ്ട്​ വർഷകലാവധിയിലാണ്​ ഇൻഷുറൻസ്​ കമ്പനിയുമായി കരാർ ഒപ്പിട്ടിരിക്കുന്നത്​. സര്‍ക്കാര്‍ ജീവനക്കാര്‍, സര്‍വീസ് – കുടുംബ പെന്‍ഷന്‍കാര്‍, യുണിവേഴ്സിറ്റികളിലെയും തദ്ദേശ സ്ഥാപനങ്ങളിലേയും ജീവനക്കാരും പെന്‍ഷന്‍കാരും, അവരുടെ ആശ്രിതരും ഉള്‍പ്പെടെ നിലവിലുള്ളവരെല്ലാം പുതുക്കിയ പദ്ധതിയുടെ ഗുണഭോക്താക്കളായി ഉൾപ്പെടുത്തിയിട്ടുണ്ട്.

വര്‍ഷം അഞ്ചുലക്ഷം രൂപയുടെ സൗജന്യ ചികിത്സ ഉറപ്പാക്കുന്നതാണ് പുതുക്കിയ പദ്ധതി. അടിസ്ഥാന ഇന്‍ഷുറന്‍സ് പരിരക്ഷ മൂന്നുലക്ഷം രൂപയില്‍നിന്ന് അഞ്ചുലക്ഷം രൂപയായി രണ്ടാം ഘട്ടത്തില്‍ ഉയര്‍ത്തിയിട്ടുണ്ട്. പദ്ധതി അംഗത്തിന്റെയും ആശ്രിതരുടെയും പ്രിമീയമായി വര്‍ഷം ആകെ നല്‍കേണ്ടത് 8,244 രൂപയാണ്. 

Tags:    
News Summary - Medisep: Cabinet approves premium increase

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.