ദുബൈ: റീട്ടെയ്ൽ, റിയൽ എസ്റ്റേറ്റ്, ആരോഗ്യരംഗം, ഫിനാൻസ്, ടെക്നോളജി തുടങ്ങി വിവിധ മേഖലകളിൽ മികച്ച സാന്നിധ്യം അറിയിച്ച മിഡിലീസ്റ്റിലെ ഏറ്റവും സ്വാധീനമുള്ള വിദേശ ഇന്ത്യക്കാരുടെ ‘ദി 100 എൻ.ആർ.ഐസ്’ പട്ടിക പുറത്തിറക്കി. ബിസിനസ് മാഗസിനായ മിഡിലീസ്റ്റ് എന്‍റൻപ്രണർ ആണ് പട്ടിക പ്രസിദ്ധീകരിച്ചത്. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയാണ് മിഡിലീസ്റ്റിലെ ഏറ്റവും സ്വാധീനമുള്ള വിദേശ ഇന്ത്യക്കാരൻ.
ജെംസ് എഡ്യൂക്കേഷൻ ഗ്രൂപ്പ് സ്ഥാപകനും എക്സിക്യൂട്ടീവ് ചെയർമാനുമായ സണ്ണി വർക്കി, ദുബൈ ഇസ്ലാമിക് ബാങ്ക് ഗ്രൂപ്പ് സി.ഇ.ഒ ഡോ. അദ്നാൻ ചിൽവാൻ, ആസ്റ്റർ ഡി.എം. ഹെൽത്ത്കെയർ സ്ഥാപകൻ ഡോ. ആസാദ് മൂപ്പൻ, ബുർജീൽ ഹോൾഡിങ്ങ് സ്ഥാപകനും ചെയർമാനുമായ ഡോ ഷംഷീർ വയലിൽ എന്നിവർ ആദ്യ അഞ്ചിൽ ഇടംനേടി.
മിഡിൽ ഈസ്റ്റിലെ വാണിജ്യവ്യവസായ മുന്നേറ്റത്തിന് യൂസഫലിയുടെ സംഭാവനകൾ പ്രധാനമാണെന്ന് മാഗൻസിൻ അഭിപ്രായപ്പെട്ടു. മേഖലയുടെ പ്രാദേശിക വളർച്ചക്കൊപ്പം, മികച്ച തൊഴിലവസരവും ഭക്ഷ്യസുരക്ഷാനയങ്ങളുമാണ് ലുലു യാഥാർഥ്യമാക്കിയതെന്ന് സമിതി വിലയിരുത്തി.
ലുലു ഫിനാൻഷ്യൽ ഹോൾഡിങ്ങ്സ് എം.ഡി അദീബ് അഹമ്മദ്, ബോളിവുഡ് താരവും ദുബൈ ആസ്ഥാനമായ ബിൻ.എൻ.ഡബ്യൂ ഡവലപ്പ്മെന്റ്സ് സഹസ്ഥാപകനുമായ വിവേക് ഒബ്റോയ്, ബിൻ.എൻ.ഡബ്യൂ ഡവലപ്പ്മെന്റ്സ് ചെയർമാനും സ്ഥാപകനുമായ അങ്കുർ അഗർവാൾ, എസ്.ഒ.എൽ പ്രോപ്പർട്ടീസ് സ്ഥാപകനും സി.ഇ.ഒയുമായ അജയ് ഭാട്ടിയ, ക്രിയേറ്റീവ് ഡയറക്ടർ മനീഷ് മൽഹോത്ര തുടങ്ങിയവർ ആദ്യ പത്തിലിടം നേടിയിട്ടുണ്ട്.
ശോഭ ഗ്രൂപ്പ് സ്ഥാപകൻ പി.എൻ.സി മേനോൻ, തുംബെ ഗ്രൂപ്പ് സ്ഥാപക പ്രസിഡന്റ് തുംബെ മൊയ്തീൻ, ആർ.പി ഗ്രൂപ്പ് സ്ഥാപകൻ രവി പിള്ള, പ്യുവര്‍ ഗോള്‍ഡ് സ്ഥാപകൻ ഫിറോസ് മർച്ചൻറ്, ഡാന്യൂബ് ഗ്രൂപ്പ് ചെയർമാൻ റിസ്വാൻ സാജൻ, ഏരീസ് ഗ്രൂപ്പ് ചെയർമാൻ സോഹൻ റോയ്, ട്രാൻസ് വേൾഡ് ഗ്രൂപ്പ് ചെയർമാൻ രമേഷ് രാമകൃഷ്ണൻ, ജോയ് ആലുക്കാസ്, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് എം.ഡി ഷംലാൽ അഹമ്മദ് എന്നിവരും പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.