ഗവർണറെ ന്യായീകരിച്ച് കേന്ദ്രസഹമന്ത്രി വി. മുരളീധരൻ

തിരുവനന്തപുരം: സഭാ സമ്മേളനവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഗവർണറെ ന്യായീകരിച്ച് കേന്ദ്രസഹമന്ത്രി വി. മുരളീധരൻ. ഗവർണർ നിയമാനുസൃതമായാണ് പ്രവർത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു. മുരളീധരൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച നടത്തി.

സഭ സമ്മേളന ശുപാർശ തള്ളിയത് നോട്ടീസ് ചട്ടപ്രകാരത്തിലല്ലാത്തതിനാലാണ്. പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേർക്കുന്നത് എന്തിനാണെന്ന് ബോധ്യപ്പെടുത്താനായില്ല. അടിയന്തിര സാഹചര്യം ഗവർണറെ ബോധ്യപ്പെടുത്താൻ സർക്കാറിനായില്ലെന്നും മുരളീധരൻ പറഞ്ഞു.

പുതിയ ശുപാർശയിൽ എന്ത് തീരുമാനം എടുക്കുമെന്നറിയില്ലെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പ്രതികരിച്ചു.

Tags:    
News Summary - v muraleedharan support governor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.