ഒരു പ്രത്യേക മതവിഭാഗം മാത്രം ആനുകൂല്യങ്ങൾ പറ്റുന്നത് തെറ്റ് -വി. മുരളീധരൻ

കൊച്ചി: ഒരു പ്രത്യേക മതവിഭാഗം മാത്രം ആനുകൂല്യങ്ങൾ പറ്റുന്നത് തെറ്റാണെന്ന് കേന്ദ്ര സഹമന്ത്രിയും ബി.ജെ.പി നേതാവുമായ വി. മുരളീധരൻ. ന്യൂനപക്ഷ ക്ഷേമ പദ്ധതി സംബന്ധിച്ച ഹൈകോടതി വിധി നടപ്പാക്കണം. എല്ലാവർക്കും നീതി ലഭിക്കുന്ന സമീപനം സംസ്ഥാന സർക്കാർ സ്വീകരിക്കണമെന്ന് വി. മുരളീധരൻ ആവശ്യപ്പെട്ടു.

ലക്ഷദ്വീപ് വിഷയത്തിൽ കോൺഗ്രസ്-സി.പി.എം അമിതാവേശത്തിന് പിന്നിൽ രാഷ്ട്രീയ താൽപര്യമാണെന്ന് മുരളീധരൻ പറഞ്ഞു. നടൻ പൃഥ്വിരാജിനെതിരായ വിമർശനങ്ങളോട് പ്രതികരിക്കാനില്ലെന്നും വി. മുരളീധരൻ മാധ്യമങ്ങളോട് വ്യക്തമാക്കി.

സം​സ്ഥാ​ന​ത്ത്​ ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ക്കാ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ അ​നു​വ​ദി​ക്കു​ന്ന മെ​റി​റ്റ് സ്‌​കോ​ള​ർ​ഷി​പ് 80 ശ​ത​മാ​നം മു​സ്​​ലിം​ക​ൾ​ക്കും 20 ശ​ത​മാ​നം ല​ത്തീ​ൻ ക​ത്തോ​ലി​ക്ക, പ​രി​വ​ർ​ത്തി​ത ക്രി​സ്ത്യ​ൻ വി​ഭാ​ഗ​ങ്ങ​ൾ​ക്കു​മാ​യി സം​വ​ര​ണം ചെ​യ്​​ത സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്‍റെ ഉ​ത്ത​ര​വു​ക​ളാണ് ഹൈ​കോ​ട​തി റ​ദ്ദാ​ക്കി‍യത്.

കേ​ന്ദ്ര​സ​ർ​ക്കാ​ർ വി​ജ്ഞാ​പ​ന പ്ര​കാ​രം ന്യൂ​ന​പ​ക്ഷ സ​മു​ദാ​യ​മാ​യി പ്ര​ഖ്യാ​പി​ച്ച എ​ല്ലാ വി​ഭാ​ഗ​ക്കാ​ർ​ക്കു​ം ജ​ന​സം​ഖ്യാ​നു​പാ​തി​ക​മാ​യി ആ​നു​കൂ​ല്യം വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്ന്​ വി​ല​യി​രു​ത്തി​യാ​ണ്​ ചീ​ഫ്​ ജ​സ്​​റ്റി​സ്​ എ​സ്. മ​ണി​കു​മാ​ർ, ജ​സ്​​റ്റി​സ്​ ഷാ​ജി പി. ​ചാ​ലി എ​ന്നി​വ​ര​ട​ങ്ങു​ന്ന ഡി​വി​ഷ​ൻ ബെ​ഞ്ച് ഉ​ത്ത​ര​വിട്ടത്.

ന്യൂ​ന​പ​ക്ഷ സ​മു​ദാ​യാം​ഗ​ങ്ങ​ൾ​ക്ക്​ ക്ഷേ​മ പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​മ്പോ​ൾ സ​ർ​ക്കാ​ർ ഒ​രു സ​മു​ദാ​യ​ത്തി​ന്​ മാ​ത്ര​മാ​യി മു​ൻ​ഗ​ണ​ന ന​ൽ​കു​ന്നെ​ന്ന്​ ആ​രോ​പി​ച്ച് പാ​ല​ക്കാ​ട് സ്വ​ദേ​ശി ജ​സ്​​റ്റി​ൻ പ​ള്ളി​വാ​തു​ക്ക​ലാണ് ഹൈകോടതിയെ സമീപിച്ചത്.

Tags:    
News Summary - V Muraleedharan react to Minority Welfare Scheme

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.