വി. മുരളീധരൻ രാജ്യസഭ ഡെപ്യൂട്ടി ചീഫ് വിപ്പ്

ന്യൂഡല്‍ഹി: കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനെ രാജ്യസഭ ഡെപ്യൂട്ടി ചീഫ് വിപ്പായി നിയമിച്ചു. ഡല്‍ഹിയില ്‍ ചേര്‍ന്ന ബി.ജെ.പി പാര്‍ലമെന്‍ററി പാർട്ടി യോഗത്തിലാണ് തീരുമാനം.

രാജ്യസഭയിലെ പാർട്ടി നേതാവായി തവർ ചന്ദ് ഗെലോട്ടും ഉപനേതാവായി പീയുഷ് ഗോയലിനെയും തെരഞ്ഞെടുത്തു. കേന്ദ്രമന്ത്രിയായ പ്രഹ്ലാദ് ജോഷിയാണ് സര്‍ക്കാര്‍ ചീഫ് വിപ്പ്. അര്‍ജുന്‍ രാം മേഘ് വാള്‍ ലോക്‌സഭയിലെ ഡെപ്യൂട്ടി ചീഫ് വിപ്പാകും.

ലോക്‌സഭയിലെ ബി.ജെ.പി ചീഫ് വിപ്പായി സഞ്ജയ് ജയ്‌സ്വാളിനേയും രാജ്യസഭയിലെ പാര്‍ട്ടി ചീഫ് വിപ്പായി നാരായണ്‍ ലാല്‍ പഞ്ചാരിയേയും നിയമിച്ചിട്ടുണ്ട്.

Tags:    
News Summary - V Muraleedharan Rajya sabha Deputy Chief Vi pp-India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.