തേഞ്ഞിപ്പലം: കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽ എസ്.എഫ്.ഐയുടെ പ്രതിഷേധം നടക്കവെ, ഗവർണർ ഉദ്ഘാടകനായ സനാതന പരിപാടിയിൽ നിന്ന് കാലിക്കറ്റ് യൂനിവേഴ്സിറ്റി വൈസ് ചാൻസലർ വിട്ടുനിന്നു. സെമിനാറിൽ അധ്യക്ഷത വഹിക്കേണ്ടിയിരുന്നത് വി.സി ഡോ. എം.കെ. ജയരാജ് ആയിരുന്നു. ആരോഗ്യകാരണങ്ങളാലാണ് സെമിനാറിൽ പങ്കെടുക്കാത്തത് എന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം.
എന്നാൽ വി.സി ചടങ്ങിൽ പങ്കെടുക്കാത്തത് മൂലം കീഴ്വഴക്കം ലംഘിച്ചിരിക്കുകയാണെന്ന് സ്വാമി ചിന്ദാനന്ദ പുരി വിമർശിച്ചു. ആരോഗ്യപ്രശ്നമുണ്ടെങ്കിൽ പ്രോ. വി.സിയെ അയക്കാറാണ് പതിവെന്നും ആരിഫ് മുഹമ്മദ് ഖാൻ വന്നതിനു ശേഷമാണ് ഗവർണറുടെ പദവിയുടെ വില കേരളത്തിലെ ജനങ്ങൾ തിരിച്ചറിഞ്ഞതെന്നും ചിദാനന്ദപുരി പറഞ്ഞു. വി.സിയുടെ അഭാവത്തിൽ ചിദാനന്ദപുരിയാണ് അധ്യക്ഷത വഹിച്ചത്.
ഗസ്റ്റ് ഹൗസിനും സെമിനാർ ഹാളിനും പുറത്ത് എസ്.എഫ്.ഐ വലിയ പ്രതിഷേധം നടത്തുന്നതിനിടയിലാണ് ഗവർണർ സെമിനാർ ഹാളിലെത്തിയത്. വൈകീട്ട് നാലുമണിക്കാണ് സെമിനാർ തുടങ്ങിയത്. സെമിനാർ അവസാനിച്ച ശേഷം ഗവർണർ ഇന്ന് രാത്രി എട്ടുമണിക്ക് തിരുവനന്തപുരത്തേക്ക് മടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.