സുരക്ഷാ ഉദ്യോഗസ്ഥൻ ഭക്ഷണം കഴിച്ചതിനാൽ പൊതിച്ചോർ സഹയാത്രികക്ക് നൽകി വി.ഡി. സതീശൻ VIDEO

തിരുവനന്തപുരം: യാത്രക്കിടെ സഹയാത്രികക്ക് പൊതിച്ചോർ നൽകി ഒന്നിച്ച് കഴിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കഴിഞ്ഞ ദിവസത്തെ ട്രെയിൻ യാത്രയിലാണ് സംഭവം.

തന്‍റെ കൂടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥനും യാത്രയിൽ വി.ഡി. സതീശൻ ഒരു പൊതിച്ചോർ കരുതിയിരുന്നു. എന്നാൽ ഉദ്യോഗസ്ഥൻ നേരത്തെ ഭക്ഷണം കഴിച്ച് എത്തിയതിനാൽ പൊതിച്ചോറ് ‍അദ്ദേഹം ട്രെയിനിൽ സമീപത്തുണ്ടായിരുന്ന സഹയാത്രികക്ക് നൽകുകയായിരുന്നു. തുടർന്ന് പ്രതിപക്ഷ നേതാവും യാത്രക്കാരിയും ഒന്നിച്ച് ഭക്ഷണം കഴിക്കുകയും ചെയ്തു. ഇതിന്‍റെ ദൃശ്യങ്ങൾ പ്രതിപക്ഷ നേതാവിന്‍റെ പേഴ്സണൽ അസിസ്റ്റന്‍റ് എ.എ. അജ്മൽ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു.

Full View

‘യാത്രയിൽ കൂടെ വരുന്ന പോലീസുകാരനായാണ് ഒരു പൊതിഭക്ഷണം കരുതിയത്. അദ്ദേഹം ഭക്ഷണം കഴിച്ച് വന്നത് കൊണ്ട് സഹയാത്രികയ്ക്ക് അത് നൽകി പ്രതിപക്ഷ നേതാവ്...’ -എന്ന കുറിപ്പിനൊപ്പമാണ് വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കിട്ടിരിക്കുന്നത്.

Tags:    
News Summary - VD Satheesan gave the food to his fellow passenger in train VIDEO

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.